ഡബ്ലിനിൽ തോക്കും വെടിയുണ്ടകളുമായി ഒരാൾ അറസ്റ്റിൽ

By Rose Malayalam Desk

ഡബ്ലിനില്‍ സെമി ഓട്ടോമാറ്റിക് തോക്കും വെടിയുണ്ടകളുമായി ഒരാള്‍ അറസ്റ്റില്‍. ബുധനാഴ്ച ഡബ്ലിന്‍ 8-ലെ Tyrconnell Road-ല്‍ വച്ചാണ് Penggu Song (38) എന്നയാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തത്.

തോക്കിനൊപ്പം 12 വെടിയുണ്ടകളും ഇയാളില്‍ നിന്നും കണ്ടെടുത്തു. നിയമവിരുദ്ധമായി ആയുധം കൈവശം വച്ചു എന്ന കുറ്റമാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യാപേക്ഷ നല്‍കാതിരുന്നതിനെ തുടര്‍ന്ന് ജഡ്ജ് റിമാന്‍ഡ് ചെയ്തു. കേസ് വീണ്ടും ജൂണ്‍ 18-ന് പരിഗണിക്കും.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments