Polestar-ന്റെ Electric SUV Coupe കാർ അയർലണ്ടിൽ വിൽപ്പനയ്ക്ക്; ഫീച്ചറുകളും വിലയും അറിയാം!

സ്വീഡിഷ് കമ്പനിയായ പോള്‍സ്റ്റാറിന്റെ (Polestar) നാലാമത്തെ ഇലക്ട്രിക് കാറായ Polestar 4 SUV Coupe അയര്‍ലണ്ടില്‍ വില്‍പ്പനയാരംഭിച്ചു. 2023 അവസാനത്തോടെ ചൈനയില്‍ അവതരിപ്പിച്ച കാറാണ് യൂറോപ്പില്‍ എത്തിയിരിക്കുന്നത്. 100 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന രണ്ട് മോഡലുകളാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. ലോങ് റേഞ്ച് സിംഗിള്‍ മോട്ടോര്‍ മോഡലിന് 268 ബിഎച്ച്പി പവറും, റിയര്‍ വീല്‍ ഡ്രൈവുമാണ്. അതേസമയം ലോങ് റേഞ്ച് ഡ്യുവല്‍ മോട്ടോര്‍ മോഡലിന് 536 ബിഎച്ച്പി പവറും, 4×4 ഡ്രൈവും ഉണ്ട്. ഈ മോഡലിന് പൂജ്യത്തില്‍ നിന്നും … Read more

അയർലണ്ടിൽ സെക്കൻഡ് ഹാൻഡ് ബി ക്ലാസ് മെഴ്‌സിഡസ് ബെൻസ് വിൽപ്പനയ്ക്ക്

അയര്‍ലണ്ടില്‍ സെക്കന്‍ഡ് ഹാന്‍ഡ് ബി ക്ലാസ് ബെന്‍സ് വില്‍പ്പനയ്ക്ക്. 2013 മോഡല്‍ 1.6 ലിറ്റര്‍ പെട്രോള്‍ കാറിന് 122 എച്ച്പി പവറാണ് ഉള്ളത്. ഇതുവരെ 98,000 കിലോമീറ്റര്‍ ഓടിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് ട്രിം മോഡല്‍ വൈറ്റ് കളര്‍ കാറില്‍ അഞ്ച് പേര്‍ക്കുള്ള സീറ്റിങ് കപ്പാസിറ്റിയുണ്ട്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ സ്പീഡ് കൈവരിക്കാന്‍ 10.2 സെക്കന്റ് മാത്രം മതി. ട്രാന്‍സ്മിഷന്‍ ഓട്ടോമാറ്റിക് ആണ്. 2023 സെപ്റ്റംബറില്‍ NCT ഫിറ്റ്‌നസ് തീര്‍ന്നിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: https://www.donedeal.ie/cars-for-sale/mercedes-benz-b-180-automatic-low-mileage/36058349