ലണ്ടനിൽ നിന്നും കൊച്ചിയിലേയ്ക്ക് നേരിട്ട് സർവീസ് നടത്താൻ ബ്രിട്ടിഷ്‌ എയർവേയ്‌സ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്

ലണ്ടനില്‍ നിന്നും കൊച്ചിയിലേയ്ക്കും, തിരിച്ചും വിമാന സര്‍വീസുകള്‍ നടത്താന്‍ ബ്രിട്ടിഷ് എയര്‍വേയ്‌സ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടിഷ് എയര്‍വേയ്‌സ് അധികൃതര്‍ കൊച്ചിയിലെത്തി ഇക്കാര്യം ചര്‍ച്ച ചെയ്തതായി ‘മനോരമ’യാണ് വാര്‍ത്ത പുറത്തുവിട്ടത്. യു.കെയിലെ മലയാളികള്‍ക്ക് പുറമെ അയര്‍ലണ്ട് മലയാളികള്‍ക്കും വളരെയേറെ പ്രതീക്ഷ പകരുന്നതാണ് ഇക്കാര്യം. നിലവില്‍ ലണ്ടന്‍ ഗാറ്റ്‌വിക്കില്‍ നിന്നും കൊച്ചിയിലേയ്ക്കും, തിരിച്ചും നേരിട്ട് സര്‍വീസ് നടത്തുന്ന ഒരേയൊരു കമ്പനി എയര്‍ ഇന്ത്യയാണ്. നേരിട്ടുള്ള ഏക സര്‍വീസായതിനാല്‍ വലിയ തുക ടിക്കറ്റിന് നല്‍കേണ്ടിവരുന്നത് മലയാളികള്‍ക്കാകെ ബുദ്ധിമുട്ടാണ്. ആഴ്ചയില്‍ മൂന്ന് തവണയാണ് … Read more