അയർലണ്ടിൽ Child Benefit Payment ഇരട്ടിയാക്കിയേക്കും
അയര്‍ലണ്ടില്‍ ജീവിതച്ചെലവ് കൂടിവരുന്ന സാഹചര്യത്തില്‍ പുതിയ ബജറ്റില്‍ ഒരുപിടി ക്ഷേമപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍. കുട്ടി ജനിക്കുന്ന രക്ഷിതാക്കള്‍ക്ക് ധനസഹായത്തോടെയുള്ള അവധി രണ്ടാഴ്ച വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ കക്ഷികള്‍ക്കിടയില്‍ തീരുമാനമായിട്ടുണ്ട്. നിലവില്‍ കുട്ടികള്‍ ജനിച്ചാല്‍ ഒമ്പത് ആഴ്ച വരെ മാതാപിതാക്കള്‍ക്ക് അവധിയെടുക്കാം. മാതാവിനും, പിതാവിനും ആഴ്ചയില്‍ 262 യൂറോ സര്‍ക്കാര്‍ നല്‍കും. ഇതിന് പുറമെ കുടുംബങ്ങള്‍ക്ക് കുട്ടികളെ വളര്‍ത്തുന്നതിനായി നല്‍കിവരുന്ന സഹായം (Child Benefit Payment) ഒറ്റത്തവണത്തേയ്ക്ക് ഇരട്ടിയാക്കാനും ആലോചനയുണ്ട്. ഈ നിര്‍ദ്ദേശം അംഗീകരിക്കപ്പെടുകയാണെങ്കില്‍ രാജ്യത്തെ ഏകദേശം 638,000 കുടുംബങ്ങള്‍ക്ക് … Read more