വെക്സ്ഫോർഡിലെ ഫ്ലാ ഫെസ്റ്റിവലിന് സമാപനം; കലോത്സവത്തിൽ സജീവ സാന്നിദ്ധ്യമായി മലയാളികൾ

വെക്‌സ്‌ഫോർഡ്: അയർലണ്ടിലെ ഏറ്റവും വലിയ പരമ്പരാഗത സംഗീത, നൃത്ത, കലോത്സവമായ ഫ്ളാ ഫെസ്റ്റിവലിന് തിങ്കളാഴ്ച സമാപനമായി. അയർലണ്ടിലെ ഓപ്പറ ഫെസ്റ്റിവൽ തലസ്ഥാനമായ വെക്‌സ്‌ഫോർഡ് നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയിൽ ഏറെയായി വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ച ഈ ഉത്സവം, ഓഗസ്റ്റ് 4-ന് ഐറിഷ് പ്രസിഡന്റ് മൈക്കൽ ഡി. ഹിഗിൻസ് ആണ് ഉദ്ഘാടനം ചെയ്തത്. യൂറോപ്പിൽ നിന്നുള്ള ആയിരക്കണക്കിനു കലാകാരന്മാരും പ്രേക്ഷകരുമാണ് സാംസ്‌കാരിക മേളയുടെ ഭാഗമായത്. സംഗീത മത്സരങ്ങൾ, നൃത്ത പ്രകടനങ്ങൾ, തെരുവ് കലാപ്രകടനങ്ങൾ, സംഗീതോത്സവങ്ങൾ എന്നിവയുൾപ്പെടെ നിരവധി പരിപാടികളാൽ വെക്‌സ്‌ഫോർഡ് … Read more

‘CAN I BE OK?’ ഷോർട്ട് ഫിലിം പതിനഞ്ചാമത് അയർലൻഡ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ഡബ്ളിൻ: പതിനഞ്ചാമത് അയർലൻഡ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് അയർലണ്ടിൽ നിർമ്മിച്ച ഹ്രസ്വചിത്രമായ ‘CAN I BE OK?’ പ്രദർശനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. 2024 ഒക്ടോബർ 3,4,5 തീയതികളിൽ ഡബ്ലിൻ UCD തിയേറ്ററിൽ വെച്ച് നടത്തപ്പെടുന്ന ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിക്കും. കോവിഡ് കാലത്തെ ഒറ്റപ്പെടലും ആകുലതയും ജീവിത സമ്മർദ്ദങ്ങളും പ്രമേയമാകുന്ന ഹ്രസ്വചിത്രത്തിന്റെ സാക്ഷാൽക്കാരം നിർവഹിച്ചിരിക്കുന്നത് YELLOW FRAMES PRODUCTIONS ആണ്. ഈ പരീക്ഷണ ചിത്രത്തിൽ ഏകാംഗ അഭിനയം കാഴ്ചവെച്ചിരിക്കുന്നത് അനീഷ് കെ. ജോയ് ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം എബി വാട്സണും, … Read more

മകളുടെ പിറന്നാൾ ആഘോഷ തുക വയനാടിനായി സമർപ്പിച്ച് അയർലണ്ട് മലയാളി രഞ്ജിത് രാജൻ

മകളുടെ പിറന്നാൾ ആഘോഷം മാറ്റിവച്ച് ഒരുലക്ഷം രൂപ വയനാടിനു   വേണ്ടി സംഭാവന ചെയ്ത് അയർലൻഡ് മലയാളിയായ രഞ്ജിത് രാജൻ. മകൾ ഐതിഹ്യയുടെ ഒന്നാം പിറന്നാൾ ആഘോഷം നടത്താൻ കരുതി വച്ചിരുന്ന തുകയാണ് രഞ്ജിത് വയനാട്ടിൽ ദുരിതം അനുഭവിക്കുന്നവർക്ക് നൽകാൻ തീരുമാനിച്ചത്. മന്ത്രി പി. രാജീവിന് തുക കൈമാറി. കേരളത്തിൽ അങ്കമാലി സ്വദേശിയായ രഞ്ജിത്ത് കുറച്ചു വർഷങ്ങളായി കോർക്കിലെ Bachelor’s Quay- ലാണ് താമസം. ഭാര്യ സ്മിത രഞ്ജിത്ത്. മൂത്ത മകൾ ആത്മീക രഞ്ജിത്ത്. ക്രാന്തി കോർക്ക് അംഗം … Read more

അയർലണ്ടിലെ വടംവലി ടീമുകളുടെ കൂട്ടായ്മ ‘AIMTU’ രൂപീകരിച്ചു

കേരളീയരുടെ സാംസ്കാരിക മേളകളുടെ അവിഭാജ്യ ഘടകം ആണല്ലോ വടം വലി മത്സരം.അയർലണ്ടിൽ വസിക്കുന്ന മലയാളി സമൂഹത്തിൽ, വടം വലി മൽസരത്തിന് അനുദിനം പ്രചാരം വർധിക്കുന്നു. രണ്ട് വർഷം മുൻപ് പല ആഘോഷങ്ങളുടെ ഭാഗമായി മാത്രം ഒതുങ്ങി നിന്നിരുന്ന വടം വലി ഇന്ന് വ്യാപിച്ചു പല ടീമുകൾ ആയി തിരിഞ്ഞു കരുത്ത് കാട്ടുന്നു. ഇവിടുത്ത മുഖ്യ ആകർഷണം ആയ MIND IRELAND and കേരള ഹൗസ് കാർണിവൽ ആഘോഷങ്ങളുടെ ഇക്കഴിഞ്ഞ പതിപ്പിൽ പ്രധാന ഇനം ആയ വടം വലി … Read more

വയനാടിന് കൈത്താങ്ങുമായി DMA-യും Royal ക്ലബ്ബും; ഒരു കുടുംബത്തിന് വീട് വെച്ച് നൽകുന്നു

വയനാടിന് കൈത്താങ്ങുമായി DMA-യും Royal ക്ലബ്ബും. നൂറുകണക്കിന് കുടുംബങ്ങളുടെ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ഒരു ആയുഷ്കാലം കൊണ്ട് സമ്പാദിച്ചത് എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞ് എന്തു ചെയ്യും എന്നറിയാതെ നിൽക്കുന്ന വയനാട്ടിലെ നിസ്സഹായതയുടെ മുഖങ്ങൾ മറക്കാനാകുന്നില്ല. ഈ അവസരത്തിൽ നമ്മളെക്കൊണ്ട് ചെയ്യാൻ സാധിക്കുന്ന ചെറിയ ഒരു സഹായം എന്ന നിലയിൽ DMA(Drogheda Indian Associations)-നും റോയൽ ക്ലബ്ബും ചേർന്ന് വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് വീട് വെച്ച് നൽകുന്നത്. സർവ്വതും നഷ്ടപ്പെട്ടവരെ കൈപ്പിടിച്ചുയർത്തുന്ന ഈ ശ്രമകരമായ … Read more

ആവേശപ്പൂരമൊരുക്കി മിഡ്‌ലാൻഡ്‌സ് ഇന്ത്യൻ ഫെസ്റ്റ് ‘UTSAV 2024’

ഇന്ത്യൻ കൾച്ചറൽ കമ്യൂണിറ്റി ലീഷ് (ഐസിസിഎൽ) സംഘടിപ്പിച്ച മിഡ്ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് – ‘UTSAV 2024’ വേദി അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ ആവേശമായി മാറി. “Portlaoise”ൽ അരങ്ങേറിയ മിഡ്ലാന്‍ഡ് ഇന്ത്യൻ ഫെസ്റ്റിൽ സിനിമ താരം അന്നാ രാജൻ (ലിച്ചി) മുഖ്യാതിഥിയായി. ജൂലൈ 27 രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ ആരംഭിച്ച ക​ലാ​കാ​യി​ക മേ​ള​യി​ല്‍ ആവേശം നിറഞ്ഞ വടംവ​ലി, തി​രു​വാ​തി​ര, ചെ​ണ്ട​മേ​ളം, ചിത്ര രചന, പഞ്ചഗുസ്തി, പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌, ബൗളിംഗ്, ഷോർട്പുട്, പുഷ്അപ്, റുബിക്സ് ക്യൂബ് സോൾവിങ് തു​ട​ങ്ങി​ … Read more

ചിന്തനീയമായ സന്ദേശവുമായി അയർലണ്ടിൽ നിന്നും ഒരു ഷോർട്ട് ഫിലിം “അർമാദം”

ഏതൊരു വിദേശ രാജ്യത്തെയും പ്രവാസലോകത്തോട് കിടപിടിക്കുന്നതാണ് അയർലൻഡ് മലയാളികളുടെ കലാമേന്മ. അതിനെ വീണ്ടും ഉറപ്പിക്കുന്ന രീതിയിൽ മറ്റൊരു കലാസൃഷ്ടി കൂടി. ‘അർമാദം‘ എന്ന് പേരിട്ടിരിക്കുന്ന ഈ ഷോർട്ട് ഫിലിം ജൂലൈ 27-ന് റിലീസ് ചെയ്തിരിക്കുകയാണ്. ഒരു യഥാർത്ഥ സംഭവ കഥയെ അഭ്രപാളികളിൽ എത്തിക്കുന്ന ഈ ഷോർട് ഫിലിം ‘നാടൻ ചായ‘ എന്ന യൂട്യൂബ് ചാനൽ ആണ് പ്രദർശനത്തിനെത്തിക്കുന്നത്. അയർലൻഡിലെ കലാ സാംസ്കാരിക മേഖലകളിൽ സുപരിചിതനായ കാർലോയിലെ സുനിൽ നിർമിച്ച്, Bunclody ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ ജിബിൻ എം ജോൺ … Read more

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവ് ഇന്നു മുതല്‍ ലണ്ടനിൽ

ലണ്ടൻ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവിന് ഇന്ന് ലണ്ടനിൽ തിരി തെളിയും. ഓഗസ്റ്റ് 1- l-ന് സമാപിക്കുന്ന ബിസിനസ് കോണ്‍ക്ലേവിന് വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ലണ്ടനിലെ ഡോക്ക്‌ലാന്‍സിലുള്ള ഹില്‍റ്റണ്‍ ഡബിള്‍ ട്രീയിലാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. കോണ്‍ക്ലേവിന്റെ ഭാഗമായി ഇന്‍വസ്‌റ്റേഴ്‌സ് മീറ്റ്, മികച്ച സംരംഭകര്‍ക്കുള്ള പുരസ്‌കാരവിതരണം, വിവിധ ചര്‍ച്ചകള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. ബിസിനസ്സിലെ പുത്തന്‍ സാധ്യതകള്‍ വിശദമായി ചര്‍ച്ച ചെയ്യും. അതോടൊപ്പം ബിസിനസ് രംഗത്തെ പ്രമുഖരായ വ്യക്തിത്വങ്ങളോട് സംവദിക്കാനും അവരോട് … Read more

മിഡ്‌ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് ഉത്സവ് 24-ന് പോർട്ട്ലീഷിൽ നാളെ കൊടിയേറ്റം

വമ്പൻ തയ്യാറെടുപ്പുകളുമായി നാളെ ശനിയാഴ്ച (ജൂലൈ 27) ഉത്സവ് 24-നു പോർട്ളീഷിൽ കൊടിയുയരുന്നു. ആഘോഷങ്ങൾക്കു മാറ്റുകൂട്ടുവാൻ സെലിബ്രറ്റി ഗസ്റ്റ് ആയി പ്രശസ്ത സിനിമ താരം അന്നാ രാജനും (ലിച്ചി) എത്തുന്നു. വിശാലമായ Rathleague GAA ഗ്രൗണ്ടിൽ 30-ൽ അധികം ഫുഡ്‌ ആൻഡ് നോൺഫുഡ് സ്റ്റാളുകൾ, 2000-ൽ അധികം വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യം മതിയായ ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവയും സജ്ജമാണ്. ആവേശംകരമായ വടംവലി മൽസരം, പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌, പഞ്ച ഗുസ്തി, പുഷ് അപ്പ്, ബൌളിംഗ്, ഷോട്ട് പുട്ട് … Read more

ഗോൾവേ ഇൻഡോർ ക്രിക്കറ്റ് ടൂർണ്ണമെന്റ്: ഗോൾവേ സെൻറ് ജോർജ് ഇടവക ചാമ്പ്യൻമാർ, പോർട്ട്ലീഷ് സെൻറ് മേരീസ് ഇടവകയ്ക്ക് റണ്ണർ അപ്പ് ട്രോഫി

2024 ജൂലൈ 21 ഞായറാഴ്ച ഗോൾവേ സെൻ്റ് മേരീസ് ഹാളിൽ നടന്ന Indoor cricket Tournament-ൽ ഗോൾവേ സെൻറ് ജോർജ് ഇടവക ചാമ്പ്യൻമാരായി. പോർട്ട് ലീഷ് സെൻറ് മേരീസ് ഇടവക റണ്ണറപ്പ് ട്രോഫിയും ക്യാഷ് അവാർഡും കരസ്ഥമാക്കി. അയർലണ്ടിലെ സുറിയാനി സഭയുടെ കീഴിലുള്ള 18 ടീമുകളാണ് ഈ വർഷം ഗോൾവേ സെൻറ് ജോർജ് ഇടവകയുടെ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ടൂർണ്ണമെൻറിൽ പങ്കെടുത്തത്. ആവേശകരമായ ഫൈനലിൽ ഗോൾവേയും പോർട്ട്ലീഷും തമ്മിൽ ഏറ്റുമുട്ടി. മത്സരം വീക്ഷിക്കുവാൻ ഒട്ടേറെ കുടുംബങ്ങൾ … Read more