‘ഒള്ളുള്ളേരി,’ ‘പാലാപ്പള്ളി’ ഗായകർ ഒരേ വേദിയിൽ; ഡബ്ലിൻ സയന്റോളജി സെന്ററിലെ ‘അഫ്സൽ ലൈവ് ഇളയ നിലാ 2024’ പൊടിപൊടിക്കും!
മലയാളികളെ ത്രസിപ്പിച്ച ‘ഒള്ളുള്ളേരി ഒള്ളുള്ളേരി,’ ‘പാലാപ്പള്ളി തിരുപ്പള്ളി’ എന്നീ ഗാനങ്ങളുടെ പിന്നണിക്കാര്‍ ഒരേ വേദിയില്‍. അജഗജാന്തരം എന്ന സിനിമയിലെ ഒള്ളുള്ളേരി ആലപിച്ച പ്രസീത ചാലക്കുടിയും, കടുവയിലെ പാലാപ്പള്ളി ആലപിച്ച അതുല്‍ നറുകരയുമാണ് ജൂലൈ 13-ന് ഡബ്ലിനില്‍ നടക്കുന്ന ‘അഫ്‌സല്‍ ലൈവ്- ഇളയ നിലാ 2024’ സംഗീതപരിപാടിയില്‍ ഒരുമിച്ചെത്തുന്നത്. മലയാളത്തിന്റെ പ്രിയഗായകനായ അഫ്‌സല്‍ നയിക്കുന്ന സംഗീതനിശയില്‍ ഗായകരായ അഖില ആനന്ദ്, ജാനകി നായര്‍ എന്നിവരും പ്രേക്ഷകരുടെ കാതുകളെ കുളിര്‍പ്പിക്കാനെത്തും. ഒപ്പം ദിലീപ് കലാഭവന്റെ മിമിക്രി, ഹാസ്യപരിപാടി എന്നിവയും ഉണ്ടാകും. … Read more



