ക്രാന്തിയുടെ ‘കരുതലിൻ കൂടിന്’ തുടക്കമായി; വീടിന് എംഎം മണി തറക്കല്ലിട്ടു
ക്രാന്തി അയർലൻഡ് ഉടുമ്പൻ ചോലയിൽ ഒരു നിർധന കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ‘കരുതലിൻ കൂട്’ എന്ന പദ്ധതിക്ക് ഉടുമ്പൻ ചോല എംഎൽഎയും മുൻ കേരള വൈദ്യുത വകുപ്പ് മന്ത്രിയുമായിരുന്ന എംഎം മണി തുടക്കം കുറിച്ചു. ഇടുക്കി ഇരട്ടയാറിലെ കൈതമുക്കിൽ ഒരു സെന്റ് ഭൂമി പോലും സ്വന്തമായി ഇല്ലാതിരുന്ന ടോമി-വത്സമ്മ ദമ്പതികൾക്കാണ് ക്രാന്തിയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ചു നൽകുന്നത്. രണ്ട് പെൺമക്കൾ മാത്രമാണ് ഇവർക്ക് ഉള്ളത്. അവരിൽ ഒരാൾ ഭിന്നശേഷിക്കാരിയും ആണ്. വീടിന്റെ … Read more