അയർലണ്ടിലെ കോർക്കിൽ ഈസ്റ്റർ, വിഷു ആഘോഷം ഏപ്രിൽ 18-ന്

കോർക്ക് :വേൾഡ് മലയാളി കൗൺസിൽ കോർക്ക് യൂണിറ്റും, കോർക്ക് പ്രവാസി മലയാളി അസോസിയേഷനും സംയുക്തമായി നടത്തുന്ന ഈസ്റ്റർ, വിഷു ആഘോഷം ഏപ്രിൽ 18 തിങ്കൾ വൈകുന്നേരം 5 മുതൽ കോർക്ക് റ്റോഗർ സെന്റ് ഫിൻബാർ ഹർലിംഗ് ആൻഡ് ഫുട്‌ബോൾ ക്ലബ്ബിൽ വച്ച് നടത്തപ്പെടും. കോർക്ക് മലയാളി സമൂഹം ഒത്തൊരുമയോടുകൂടി നടത്തുന്ന ആഘോഷം വർണ്ണാഭമാക്കുവാൻ ഒരുമാസമായി സംഘടകർ നിരന്തരമായ പ്രവർത്തനത്തിലാണ്.നാനൂറോളം പേർ ആഘോഷത്തിൽ പങ്കാളികളാകും. കുട്ടികളുടെയും മുതിർന്നവരുടെയും, ദമ്പതിമാരുടെയും വ്യത്യസ്തതയാർന്ന നിരവധി കലാപരിപാടികളും, ഡബ്ലിൻ സോൾ ബീറ്റ്സിന്റെ ഗാനമേളയും … Read more

വായനക്കാർക്ക് ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും പേരില്‍ അപരവല്‍ക്കരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്ന ഈ കാലത്ത്, അതിര്‍വരമ്പുകളില്ലാത്ത ചേര്‍ത്തുപിടിക്കലാണ് ഏറ്റവും വലിയ പ്രതിരോധവും, അമൂല്യമായ ആഘോഷവും. എല്ലാ വായനക്കാര്‍ക്കും റോസ് മലയാളത്തിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍…