മാലോയിൽ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷത്തിന് ഒരുങ്ങുന്നു; ഓഗസ്റ്റ് 30-ന് വിപുലമായ പരിപാടികൾ
കോർക്ക്: മാലോയിലും സമീപപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളി കൂട്ടായ്മയായ മാലോ ഇന്ത്യൻ അസോസിയേഷന്റെ (MIA) ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 30-ന്, ശനിയാഴ്ച ഷാൻബാലിമോർ കമ്മ്യൂണിറ്റി സെന്ററാണ് (P51 RXR8, Mallow, Co.Cork) ആഘോഷങ്ങൾക്ക് വേദിയാകുന്നത്. രാവിലെ 10.30 മുതൽ രാത്രി 8 മണി വരെ നീളുന്ന പരിപാടികളോടെയാണ് ഇത്തവണത്തെ ഓണാഘോഷം നടക്കുക. അയർലൻഡിലെ പ്രവാസി മലയാളികളുടെ ഇഷ്ട ബാൻഡായ “ബാക്ക് ബെഞ്ചേഴ്സ്” അവതരിപ്പിക്കുന്ന സംഗീതനിശ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടും. അത്തപ്പൂക്കളം, കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക മത്സരങ്ങൾ, തിരുവാതിര, … Read more



