ആശുപത്രിയിൽ വച്ച് മരിച്ച കുഞ്ഞുങ്ങളുടെ ശരീരങ്ങൾ വിദേശത്തേയ്ക്ക് കയറ്റിയയച്ച് ദഹിപ്പിച്ച സംഭവം; മാതാപിതാക്കളോട് ക്ഷമ ചോദിച്ച് Cork University Maternity Hospital

മാസം തികയാതെ പ്രസവിച്ച് മരിച്ചുപോയ കുഞ്ഞുങ്ങളുടെ ശരീരങ്ങള്‍ വിദേശത്ത് വച്ച് ദഹിപ്പിക്കപ്പെട്ട സംഭവത്തില്‍ കുഞ്ഞുങ്ങളുടെ കുടുംബങ്ങളോട് ക്ഷമ ചോദിച്ച് The South/ South West Hospital Group (SSWHG)-ഉം Cork University Maternity Hospital (CUMH)-ഉം. കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെയായിരുന്നു പ്രസവത്തിന് മുമ്പും, പ്രസവശേഷവും മരിച്ചുപോയ കുഞ്ഞുങ്ങളുടെ ശരീരങ്ങള്‍ വിദേശത്തേയ്ക്ക് അയച്ചത്. 2020-ല്‍ ഇത്തരത്തില്‍ രണ്ട് തവണയായി 18 കുഞ്ഞുങ്ങളുടെ ശരീരങ്ങളാണ് ക്ലിനിക്കല്‍ മാലിന്യങ്ങള്‍ക്കൊപ്പം ആശുപത്രി ബെല്‍ജിയത്തിലേയ്ക്ക് അയച്ചത്. സംഭവത്തില്‍ വളരെയധികം ഖേദിക്കുന്നതായും, ഗുരുതരമായ പിഴവാണ് സംഭവിച്ചിരിക്കുന്നതെന്നും ഇതുമായി … Read more