സംഘടിത കുറ്റകൃത്യം: ഡബ്ലിനിൽ 3 അറസ്റ്റ്

സൗത്ത് ഡബ്ലിനില്‍ സംഘടിതകുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റില്‍. ഗാര്‍ഡയുടെ Divisional Drugs Unit and Serious Crime Investigation Unit ആണ് മൂന്ന് പുരുഷന്മാരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മയക്കുമരുന്ന് കടത്തല്‍, അനധികൃതമായി പണം പലിശയ്ക്ക് കൊടുക്കല്‍, മയക്കുമരുന്നുമായി ബന്ധപ്പെട്ടുള്ള ഭീഷണിപ്പെടുത്തലുകള്‍ മുതലായവ സംഘടിതമായി നടത്തിവന്നവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് 60 വയസിലേറെ പ്രായമുണ്ട്. മറ്റ് രണ്ടുപേര്‍ ചെറുപ്പക്കാരാണ്. അഞ്ച് ദിവസത്തോളം നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റുകള്‍. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും, അന്വേഷണം തുടരുമെന്നും ഗാര്‍ഡ അറിയിച്ചു.

ഡബ്ലിനിൽ നിരവധി പെട്രോൾ ബോംബുകളുമായി ചെറുപ്പക്കാരൻ അറസ്റ്റിൽ

ഡബ്ലിനില്‍ സായുധ ഗാര്‍ഡ സംഘം നടത്തിയ തിരച്ചിലില്‍ പെട്രോള്‍ ബോംബുകളുമായി ഒരാള്‍ പിടിയില്‍. വടക്കന്‍ ഡബ്ലിനിലെ സംഘടിതകുറ്റകൃത്യങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് നടന്നുവരുന്ന ഓപ്പറേഷന്റെ ഭാഗമായി തിങ്കളാഴ്ചയാണ് ഗാര്‍ഡ തിരച്ചില്‍ നടത്തിയത്. രാവിലെ 10.30-ഓടെ ഡബ്ലിന്‍ 13-ലെ Balgriffin-ലുള്ള ഒരു വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിരവധി പെട്രോള്‍ ബോംബുകള്‍ കണ്ടെത്തുകയായിരുന്നു. Coolock Garda Station-ലെ ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിന് ഗാര്‍ഡ സായുധ സേന സഹായം നല്‍കി. സംഭവത്തില്‍ 20-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ അറിയിച്ചിട്ടുണ്ട്. … Read more

വെക്സ്ഫോർഡിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി; 2 പേർ അറസ്റ്റിൽ

കൗണ്ടി വെക്‌സ്‌ഫോര്‍ഡില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് Shelmalier Commons-ല്‍ വച്ച് 20-ലേറെ പ്രായമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ 40-ലേറെ പ്രായമുള്ള ഒരു പുരുഷനെയും, 30-ലേറെ പ്രായമുള്ള ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.

ഐറിഷ് ക്രിമിനൽ സംഘത്തലവൻ ജെറി ഹച്ച് സ്‌പെയിനിൽ അറസ്റ്റിൽ

ഐറിഷ് ക്രിമിനല്‍ സംഘത്തലവനായ ജെറി ‘ദി മങ്ക്’ ഹച്ചിനെ സ്പാനിഷ് പൊലീസ് അറസ്റ്റ് ചെയ്തു. സംഘടിതകുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹച്ചിനെ അദ്ദേഹം താമസിച്ചുവരുന്ന Lanzarote ദ്വീപിലെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ചയായിരുന്നു അറസ്റ്റ്. രണ്ട് വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് ജെറി ഹച്ചിനെ സ്പാനിഷ് പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഹച്ചിനൊപ്പം ഇയാളുടെ ഒപ്പം പ്രവര്‍ത്തിക്കുന്ന ചിലരും അറസ്റ്റിലായിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഒമ്പത് പേരില്‍ ഏഴ് പേരെ ജാമ്യത്തില്‍ വിട്ടതായും, രണ്ട് പേരെ റിമാന്‍ഡ് ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി. സ്‌പെയിനിലെ … Read more

പെൺകുട്ടികളെ ഓൺലൈൻ വഴി ചൂഷണം ചെയ്യുകയും, 12 വയസുകാരിയെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്ത പ്രതിക്ക് നോർത്തേൺ അയർലണ്ടിൽ 20 വർഷം തടവ്

ഓണ്‍ലൈന്‍ വഴി പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത പ്രതിക്ക് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 20 വര്‍ഷം തടവ്. 12 വയസുകാരിയെ ആത്മഹത്യയിലേയ്ക്ക് നയിച്ചത് അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് Alexander McCartney എന്ന 26-കാരനെ ബെല്‍ഫാസ്റ്റിലെ ക്രൗണ്‍ കോടതി വെള്ളിയാഴ്ച ശിക്ഷിച്ചത്. 70 കുട്ടികള്‍ ഉള്‍പ്പെടുന്ന 185 ചാര്‍ജ്ജുകളാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയത്. കൗമാരക്കാരിയായ പെണ്‍കുട്ടി എന്ന വ്യാജേനയാണ് ഇയാള്‍ ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള മറ്റ് പെണ്‍കുട്ടികളുമായി സ്‌നാപ്ചാറ്റ് വഴി സൗഹൃദം സ്ഥാപിച്ചത്. ശേഷം പെണ്‍കുട്ടികളെ ബ്ലാക്ക് മെയില്‍ ചെയ്യുന്നതായിരുന്നു രീതി. … Read more

നോർത്തേൺ അയർലണ്ടിൽ ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമം: മലയാളി അറസ്റ്റിൽ

നോർത്തേൺ അയർലണ്ടിലെ ആൻട്രിമിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി അറസ്റ്റ‌ിൽ.  ഓക്ട്രീ ഡ്രൈവിൽ താമസിക്കുന്ന ജോസ്മ‌ാൻ ശശി പുഴക്കേപ്പറമ്പിലാണ് (29) അറസ്റ്റിലായത്. ഇയാൾക്കെതിരെ കൊലപാതകശ്രമത്തിനും ഗാർഹിക പീഡനത്തിനും പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം 26-ന് രാത്രി 10 മണിയോടെയാണ് ഇവർ താമസിച്ചിരുന്ന വീടിന് ജോസ്മാൻ തീയിട്ടത്. വീട്ടിൽ ഉണ്ടായിരുന്ന ഭാര്യയ്ക്ക് ശരീരത്തിൽ 25 ശതമാനം പൊള്ളലേറ്റു. അതേസമയം സംഭവത്തിൽ ഭർത്താവിനെതിരെ യുവതി പരാതി നൽകിയിട്ടില്ല. ജോസ്മാന്റെ ജാമ്യാപേക്ഷ തള്ളിയ കോടതി, ഒക്ടോബർ 22-ന് വിചാരണ തുടരും.

ഡബ്ലിനിലെ വീട്ടിൽ സ്ത്രീക്ക് നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ

ഡബ്ലിനിൽ സ്ത്രീക്ക് നേരെ മാരക ആക്രമണം. ശനിയാഴ്ച അർദ്ധരാത്രി 12.15ഓടെ Clonshaugh-യിലെ ഒരു വീട്ടിൽ വച്ചാണ് സംഭവം. വിവരമറിഞ്ഞ് സഥലത്തെത്തിയ ഗാർഡയും എമർജൻസി റെസ്പോൺസ് സംഘവും ഗുരുതരമായി പരിക്കേറ്റ നിലയിലാണ് 30ലേറെ പ്രായമുള്ള സ്ത്രീയെ കണ്ടെത്തിയത്. Beaumont Hospital-ൽ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ അന്വേഷണമരംഭിച്ച ഗാർഡ നടത്തിയ തിരച്ചിലിൽ 40ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കോർക്കിൽ കത്തിക്കുത്ത്; സ്ഥിരം കുറ്റവാളി പരിക്കുകളോടെ ആശുപത്രിയിൽ

കോർക്ക് നഗരത്തിൽ വീണ്ടും ആക്രമണം. വെള്ളിയാഴ്ച വൈകിട്ട് Grand Parade- ൽ ഒരു കഫേയ്ക്ക് മുന്നിൽ വച്ച് 30 ലേറെ പ്രായമുള്ള പുരുഷന് നേരെ കത്തിക്കുത്ത് ആണ് ഉണ്ടായത്. ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 5 മണിയോടെ മറ്റ് രണ്ട് ചെറുപ്പക്കാരാണ് ഇദ്ദേഹത്തെ കത്തിയുമായി ആക്രമിച്ചത്. ഗാർഡ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കുകളോടെ Cork University Hospital-ൽ കഴിയുന്ന ആളുടെ നില മെച്ചപ്പെട്ടു വരികയാണ്. ഇയാൾ നേരത്തെ 73 കേസുകളിൽ പ്രതിയാണ്. യുവതിയുടെ കഴുത്തിൽ വെടിവച്ചു പരിക്കേൽപ്പിച്ച … Read more

ലിമറിക്കിൽ കത്തിക്കുത്ത്: ചെറുപ്പക്കാരന് അടിയന്തര ശസ്ത്രക്രിയ

ലിമറിക്ക് സിറ്റി സെന്ററില്‍ കത്തിക്കുത്ത്. സെപ്റ്റംബര്‍ 1 ഞായറാഴ്ച പുലര്‍ച്ചെ 1.20-ഓടെ Newenham Street-ല്‍ വച്ചാണ് 20-ലേറെ പ്രായമുള്ള പുരുഷന് പലവട്ടം കത്തിക്കുത്തേറ്റത്. നെഞ്ചിലും, വയറ്റിലും കുത്തേറ്റ ഇദ്ദേഹം University Hospital Limerick (UHL)-ല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി സുഖം പ്രാപിച്ച് വരികയാണ്. പ്രകോപനമൊന്നുമില്ലാതെയായിരുന്നു ആക്രമണം നടന്നതെന്ന് ഗാര്‍ഡ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. അക്രമി മറ്റൊരു പുരുഷനാണെന്നും ഗാര്‍ഡ കൂട്ടിച്ചേര്‍ത്തു. അതേസമയം അക്രമസ്ഥലത്ത് വലിയ ജനക്കൂട്ടം പ്രത്യക്ഷപ്പെട്ടിരുന്നു. ആര്‍ക്കെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനയുണ്ടെങ്കില്‍ തങ്ങളെ … Read more

ഡബ്ലിനിൽ ടാക്സി ഡ്രൈവറെ കത്തി കാട്ടി കവർച്ച; പ്രതി പിടിയിൽ

ഡബ്ലിനിലെ Ballymun-ല്‍ ടാക്‌സി ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്ത സംഭവത്തില്‍ ചെറുപ്പക്കാരന്‍ അറസ്റ്റില്‍. ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 1.30-ഓടെ Poppintree പ്രദേശത്ത് വച്ചാണ് 20-ലേറെ പ്രായമുള്ള പ്രതി, കാറില്‍ യാത്ര ചെയ്ത ശേഷം ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്. ശേഷം ഇവിടെ നിന്നും കാല്‍നടയായി രക്ഷപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗാര്‍ഡ അന്വേഷണമാരംഭിച്ചു. ഗാര്‍ഡയുടെ സായുധസേനയും സഹായം നല്‍കിയ അന്വേഷണത്തിനൊടുവില്‍ Ballymun പ്രദേശത്തെ ഒരു വീട്ടില്‍ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്ക് മേല്‍ Criminal … Read more