ഒമിക്രോൺ കാരണം രോഗികൾ വർദ്ധിച്ചാൽ ആശുപത്രിക്ക് പുറത്ത് ടെന്റുയർത്തി ബെഡ്ഡുകളൊരുക്കുമെന്ന് പ്രതിരോധസേന; സേന സുസജ്ജം

അയര്‍ലണ്ടില്‍ കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം കാരണം രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടാകുകയാണെങ്കില്‍ നേരിടാന്‍ സജ്ജമായി പ്രതിരോധ സേന. നിലവില്‍ കോവിഡ് ടെസ്റ്റിങ്ങിനായി 40 പേരെയും, വാക്‌സിനേഷന്‍ സെന്ററുകളിലേയ്ക്കായി 30 പേരെയും പ്രതിരോധ സേന നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമെ ഡോണഗല്‍, കില്‍ക്കെന്നി പ്രദേശങ്ങളില്‍ 30 പേര്‍ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാനും സഹായിച്ചുവരുന്നു. പ്രതിരോധ സേനയുടെ Covid-19 Joint Taskforce എന്ന പേരിലുള്ള സംഘമാണ് രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് സഹായമേകുന്നത്. ആശുപത്രികളില്‍ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി … Read more