അടുത്ത പൊതുതെരഞ്ഞെടുപ്പിലും Fianna Fail-നെ താൻ തന്നെ നയിക്കുമെന്ന് മീഹോൾ മാർട്ടിൻ; പ്രതിപക്ഷത്തിന്റെ ബഹിഷ്കരണ ആഹ്വാനത്തിനിടയിലും യുഎസ് സന്ദർശിക്കുമെന്നും പ്രഖ്യാപനം
അടുത്ത പൊതുതെരഞ്ഞെടുപ്പിലും Fianna Fail-നെ താന്‍ തന്നെ നയിക്കുമെന്ന് പാര്‍ട്ടി നേതാവ് മീഹോള്‍ മാര്‍ട്ടിന്‍. ഈയിടെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്നുതന്നെ വിമര്‍ശനങ്ങളേറ്റുവാങ്ങിയ മാര്‍ട്ടിന്‍, നേതൃസ്ഥാനത്തുനിന്നും മാറിയേക്കുമെന്ന ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് പ്രഖ്യാപനം. മാര്‍ട്ടിന്റെ പിന്തുണയില്‍ Fianna Fail-നായി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ രംഗത്തിറങ്ങിയ ജിം ഗാവിന്‍, പിന്നീടുണ്ടായ സാമ്പത്തിക ആരോപണങ്ങളെ തുടര്‍ന്ന് പിന്മാറിയതോടെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത അവസ്ഥ വന്നിരുന്നു. പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള അമര്‍ഷം താന്‍ മനസിലാക്കുന്നതായി പറഞ്ഞ മാര്‍ട്ടിന്‍, വെല്ലുവിളി … Read more



