ഗോൾവേയിൽ കൊക്കെയ്നുമായി മൂന്ന് പേർ പിടിയിൽ; 2 കിലോ കൊക്കെയ്ൻ കണ്ടെത്തിയത് വേസ്റ്റ് ഗ്രൗണ്ടിൽ

കൗണ്ടി ഗോള്‍വേയില്‍ 150,000 യൂറോ വിലവരുന്ന മയക്കുമരുന്നുമായി മൂന്ന് പേര്‍ അറസ്റ്റില്‍. Doughiska പ്രദേശത്തെ വീടുകളില്‍ ഗാര്‍ഡ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നായ കൊക്കെയ്ന്‍ പിടിച്ചെടുത്തത്. അറസ്റ്റിലായ രണ്ട് പേര്‍ക്ക് 20-ലേറെ പ്രായമുണ്ട്. ഒരാള്‍ കൗമാരക്കാരനാണ്. വീട്ടിൽ നിന്നും കണ്ടെത്തിയ ഏതാനും ഗ്രാം കൊക്കെയ്ന് പുറമെ, ബാക്കിയുള്ള 2 കിലോഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തത് സമീപത്തെ വേസ്റ്റ് ഗ്രൗണ്ടില്‍ നിന്നാണ്. മയക്കുമരുന്നിന് പുറമെ മൂന്ന് റോളക്‌സ് വാച്ചുകള്‍, 2,500 യൂറോ പണം എന്നിവയും പിടിച്ചെടുത്തു. ഒരു റേഞ്ച് റോവർ ഡിസികവറി … Read more

ഡബ്ലിൻ എയർപോർട്ടിൽ എൽഎസ്ഡിയുമായി യുവാവ് പിടിയിൽ

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ മയക്കുമരുന്നായ എല്‍എസ്ഡിയുമായി യുവാവ് പിടിയില്‍. വെള്ളിയാഴ്ചയാണ് റവന്യൂ നടത്തിയ പരിശോധനയില്‍ 200,000 യൂറോയോളം വിലവരുന്ന മയക്കുമരുന്നുമായി 20-ലേറെ പ്രായമുള്ള ആള്‍ പിടിയിലാകുന്നത്. തുടര്‍ന്ന് ഗാര്‍ഡ അറസ്റ്റ് ചെയ്ത ഇയാളെ നാളെ ഡബ്ലിന്‍ ക്രിമിനല്‍ കോര്‍ട്ട്‌സ് ഓഫ് ജസ്റ്റിസില്‍ ഹാജരാക്കാനിരിക്കുകയാണ്.

വീട്ടിൽ കഞ്ചാവ് തോട്ടം; ഡബ്ലിനിൽ ഒരാൾ അറസ്റ്റിൽ

ഡബ്ലിനിലെ വീട്ടില്‍ കഞ്ചാവ് തോട്ടം ഉണ്ടാക്കിയയാള്‍ അറസ്റ്റില്‍. ഞായറാഴ്ച Stepaside പ്രദേശത്തെ ഒരു വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 37 ചെടികള്‍ വളര്‍ന്നുനിന്നിരുന്ന തോട്ടം ഗാര്‍ഡ കണ്ടെത്തിയത്. ഇതിന് പുറമെ വലിയ അളവില്‍ കനാബിസ് ഹെര്‍ബ്, മയക്കുമരുന്നായ എംഡിഎംഎ, ആംഫെറ്റമിന്‍ എന്നിവയും ഇവിടെ നിന്നും കണ്ടെടുത്തു. ഇവയ്ക്ക് ഏകദേശം 300,000 യൂറോ വിപണിവല വരും. സംഭവവുമായി ബന്ധപ്പെട്ട് 40-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തതായും, അന്വേഷണം തുടരുകയാണെന്നും ഗാര്‍ഡ അറിയിച്ചു.

ഡബ്ലിൻ എയർപോർട്ടിൽ 210,000 യൂറോയുടെ മയക്കുമരുന്നുമായി ചെറുപ്പക്കാരൻ അറസ്റ്റിൽ

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ 210,000 യൂറോ വിലവരുന്ന കൊക്കെയ്‌നുമായി ചെറുപ്പക്കാരന്‍ പിടിയില്‍. ഇയാളുടെ ബാഗ് പരിശോധിച്ച റവന്യൂ ഓഫീസര്‍മാരാണ് വെള്ളിയാഴ്ച രാത്രി മയക്കുമരുന്ന് പിടിച്ചെടുത്തത്. പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നിന്നുള്ള വിമാനത്തിലാണ് ഇയാള്‍ ഡബ്ലിനില്‍ ഇറങ്ങിയതെന്ന് അധികൃതര്‍ പറഞ്ഞു. ഇയാളെ ഡബ്ലിനിലെ ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. അന്വേഷണം തുടരുകയാണെന്നും ഗാര്‍ഡ വ്യക്തമാക്കി.

ഡബ്ലിനിൽ 2 മില്യൺ യൂറോയുടെ അനധികൃത ഗുളികകൾ പിടിച്ചെടുത്തു; 2 അറസ്റ്റ്

ഡബ്ലിനില്‍ അനധികൃത ഗുളികകളുമായി രണ്ട് പേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച ഗാര്‍ഡ നടത്തിയ പരിശോധനയിലാണ് ഒരു കാറില്‍ നിന്നും 10,000-ലധികം Zopiclone, Alprazolam എന്നീ ഗുളികള്‍ പിടിച്ചെടുത്തത്. ഇതിന് വിപണിയില്‍ 20,000 യൂറോ വിലവരും. ഇതുമായി ബന്ധപ്പെട്ട് ഡബ്ലിന്‍ മെട്രോപൊളിറ്റന്‍ പ്രദേശത്ത് നടത്തിയ തുടര്‍പരിശോധനയിലാണ് 1.93 മില്യണ്‍ യൂറോയോളം വിലവരുന്ന ഏകദേശം 965,000 ഗുളികള്‍ കൂടി കണ്ടെത്തിയത്. പിന്നീട് ഡബ്ലിന്‍ സിറ്റി സെന്ററില്‍ നടത്തിയ പരിശോധനയില്‍ 26,000 യൂറോ വിലവരുന്ന 13,000 ഗുളികളും പിടിച്ചെടുത്തു. പരിശോധനകളില്‍ ആകെ 1,976,000 … Read more

ഡബ്ലിനിൽ വമ്പൻ ലഹരി വേട്ട; പിടികൂടിയത് 8.5 മില്യൺ വില വരുന്ന 429 കിലോ കഞ്ചാവ്

ഡബ്ലിനിൽ 429 കിലോഗ്രാം കഞ്ചാവുമായി നാലു പേർ അറസ്റ്റിൽ. വെള്ളിയാഴ്ച വൈകിട്ട് 3 മണിയോടെ Ballymount-ൽ രണ്ട് വാഹനങ്ങൾ നിർത്തി പരിശോധിക്കവേയാണ് ഗാർഡ വമ്പൻ ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്. വിപണിയിൽ ഇതിന് 8.5 മില്യൺ യൂറോ വില വരും. സംഭവവുമായി ബന്ധപ്പെട്ട് നാലു പുരുഷന്മാർ ആണ് അറസ്റ്റിൽ ആയിട്ടുള്ളത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

ഡബ്ലിൻ തുറമുഖത്ത് 40 കിലോ കൊക്കെയ്നുമായി ഒരാൾ പിടിയിൽ

Dublin Port-ല്‍ 40 കിലോഗ്രാം കൊക്കെയ്‌നുമായി ഒരാള്‍ പിടിയില്‍. ഞായറാഴ്ചയാണ് റവന്യൂവിന്റെ പരിശോധനയില്‍ 2.8 മില്യണ്‍ വിലവരുന്ന വന്‍ മയക്കുമരുന്ന് ശേഖരവുമായി 50-ലേറെ പ്രായമുള്ള പുരുഷന്‍ പിടിയിലായത്. തുടര്‍ന്ന് ഗാര്‍ഡ എത്തി അറസ്റ്റ് രേഖപ്പെടുത്തി. ഒരു ലോറിയുടെ പിന്നിലെ ക്യാരിയറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ഫ്രാന്‍സില്‍ നിന്നുമാണ് ലോറി ഡബ്ലിനിലെത്തിയത്. പിടിയാലായ ആളെ ചോദ്യം ചെയ്യുകയാണെന്നും, അന്വേഷണം തുടരുമെന്നും ഗാര്‍ഡ അറിയിച്ചു.

Dundalk-ൽ മയക്കുമരുന്നുമായി കൗമാരക്കാരൻ പിടിയിൽ

Co Louth-ലെ Dundalk-ല്‍ മയക്കുമരുന്നായ THC oil-മായി കൗമാരക്കാരന്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെയാണ് കൗമാരക്കാരനുമായി ബന്ധപ്പെട്ട പ്രശ്‌നത്തെത്തുടര്‍ന്ന് ഗാര്‍ഡയ്ക്ക് സന്ദേശമെത്തുന്നത്. ഗാര്‍ഡ എത്തുമ്പോഴേയ്ക്കും കടന്നുകളഞ്ഞ കൗമാരക്കാരനെ പിന്തുടര്‍ന്നാണ് പിടികൂടിയത്. തുടര്‍ന്ന് ഇയാളില്‍ നിന്നും 181,000 യൂറോ വിലവരുന്ന ഏഴ് ലിറ്റര്‍ THC oil കണ്ടെടുക്കുകയായിരുന്നു. ഒപ്പം മറ്റൊരു മയക്കുമരുന്നായ paraphernalia-യും പിടിച്ചെടുത്തു. കൗമാരക്കാരനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത ശേഷം കേസെടുക്കാതെ വിട്ടയച്ചതായി ഗാര്‍ഡ അറിയിച്ചു. അന്വേഷണം തുടരുമെന്നും ഗാര്‍ഡ കൂട്ടിച്ചേര്‍ത്തു.

Dublin Port-ൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 10.5 മില്യൺ വില വരുന്ന കൊക്കെയിൻ

Dublin Port- ൽ വൻ മയക്കുമരുന്ന് വേട്ട. റവന്യു, Garda National Drugs and Organised Crime Bureau എന്നിവർ ചൊവ്വാഴ്ച നടത്തിയ സംയുക്ത പരിശോധനയിൽ 150 കിലോഗ്രാം കൊക്കെയിൻ ആണ് പിടിച്ചെടുത്തത്. വിപണിയിൽ ഇതിനു 10.5 മില്യൺ യൂറോ വില വരും. തുറമുഖത്ത് ഈയിടെ എത്തിയ ചരക്കിനൊപ്പം പൊതിഞ്ഞു, ടേപ്പ് കൊണ്ട് ഒട്ടിച്ച നിലയിലായിരുന്നു കൊക്കെയിൻ സൂക്ഷിച്ചിരുന്നത്. മയക്കുമരുന്ന് കടത്തുന്ന സംഘടിത കുറ്റവാളി സംഘങ്ങളെ ലക്ഷ്യമിട്ട് റവന്യു നടത്തിവരുന്ന ഓപ്പറേഷന്റെ ഭാഗമായായിരുന്നു പരിശോധന. സംഭവത്തിൽ അന്വേഷണം … Read more

Rosslare Europort-ൽ വമ്പൻ കഞ്ചാവ് വേട്ട; പിടികൂടിയത് 853 കിലോ മയക്കുമരുന്ന്

Rosslare Europort-ല്‍ വന്‍ കഞ്ചാവ് വേട്ട. 16 മില്യണിലധികം യൂറോ വിപണിവില വരുന്ന 783 കിലോഗ്രാം ഹെര്‍ബല്‍ കഞ്ചാവും, 70 കിലോഗ്രാം കഞ്ചാവ് റെസിനുമാണ് റവന്യൂവും, ഗാര്‍ഡയും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടികൂടിയത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.