വേനൽക്കാലത്തിനു മുന്നോടിയായി ഡബ്ലിൻ എയർപോർട്ടിലെ പാർക്കിങ് സ്‌പേസുകൾ വിറ്റുപോകുന്നത് ചൂടപ്പം പോലെ; ബുക്ക് ചെയ്തില്ലെങ്കിൽ പണി പാളും
വേനല്‍ക്കാലം വരുന്നത് പ്രമാണിച്ച് ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ പാര്‍ക്കിങ് ടിക്കറ്റുകള്‍ വളരെ വേഗത്തില്‍ വിറ്റുപോകുന്നതായി അധികൃതര്‍. കഴിഞ്ഞ വേനല്‍ക്കാലത്ത് ഉണ്ടായിരുന്നതിലും വേഗത്തിലാണ് ടിക്കറ്റുകള്‍ വിറ്റുപോകുന്നതെന്നും, വേനല്‍ക്കാലത്ത് വിനോദയാത്രകള്‍ വര്‍ദ്ധിക്കുന്നതോടെ എയര്‍പോര്‍ട്ടില്‍ പാര്‍ക്കിങ് സ്ലോട്ടുകള്‍ കിട്ടാന്‍ ഇടയില്ലാത്ത സ്ഥിതിയാകുമെന്നും അധികൃതര്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 23,000-ഓളം കാര്‍ പാര്‍ക്കിങ് സ്‌പേസുകള്‍ ഉണ്ടെങ്കിലും, എയര്‍പോര്‍ട്ടില്‍ എത്തുന്ന വാഹനങ്ങളുടെ ആവശ്യത്തിന് ഇവ തികയുന്നില്ല. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ചില ദിവസങ്ങളിലെ പാര്‍ക്കിങ് ടിക്കറ്റുകള്‍ ഇതിനോടകം തന്നെ വിറ്റുപോയതായും എയര്‍പോര്‍ട്ട് അതോറിറ്റി വക്താവ് … Read more





