അയർലണ്ടിൽ ഫുട്പാത്തുകളിലും, സൈക്കിൾ ട്രാക്കുകളിലും കാർ പാർക്ക് ചെയ്താൽ ഇന്നു മുതൽ ഇരട്ടി പിഴ

അയര്‍ലണ്ടില്‍ ഇന്നുമുതല്‍ ഫുട്പാത്തുകള്‍, സൈക്കിള്‍ ട്രാക്കുകള്‍, ബസ് ലെയിനുകള്‍ എന്നിവിടങ്ങളില്‍ മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്താല്‍ ഇരട്ടി പിഴ. നേരത്തെ 40 യൂറോയായിരുന്ന പിഴ ഫെബ്രുവരി 1 മുതല്‍ 80 യൂറോ ആക്കാനുള്ള തീരുമാനത്തില്‍ ഗതാഗതമന്ത്രി ഈമണ്‍ റയാന്‍ ഒപ്പുവച്ചു. റോഡ് സുരക്ഷ മുന്‍നിര്‍ത്തിയാണ് പുതിയ തീരുമാനമെന്ന് മന്ത്രി റയാന്‍ പ്രതികരിച്ചു. ഫുട്പാത്തുകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് കാല്‍നടയാത്രക്കാര്‍, വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍, ബഗ്ഗീസ് പോലുള്ളവയുമായി എത്തുന്നവര്‍ എന്നിവര്‍ക്കെല്ലാം ബുദ്ധിമുട്ടാണ്. ഫുട്പാത്തില്‍ വാഹനം കിടന്നാല്‍ റോഡിലേക്കിറങ്ങി നടക്കാന്‍ ഇവര്‍ … Read more

അയർലണ്ടിൽ ഫുട്പാത്തുകളിലും, സൈക്കിൾ ലെയിനുകളിലും വാഹനം പാർക്ക് ചെയ്താൽ ഇനി ഇരട്ടി പിഴ: മന്ത്രി

അയര്‍ലണ്ടിലെ ഫുട്പാത്തുകള്‍, സൈക്കിള്‍ ട്രാക്കുകള്‍, ബസ് ലെയിനുകള്‍ എന്നിവിടങ്ങളില്‍ മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോയാല്‍ ഇനി ഇരട്ടി പിഴ. ഇത്തരം നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഫെബ്രുവരി 1 മുതല്‍ 40 യൂറോയില്‍ നിന്നും 80 യൂറോ ആയി ഉയരുമെന്ന് ഗതാഗതമന്ത്രി ഈമണ്‍ റയാന്‍ പറഞ്ഞു. റോഡ് ഉപയോഗം കൂടുതല്‍ ഉത്തരവാദിത്തത്തോടെയാകാന്‍ ഉദ്ദേശിച്ചാണ് പിഴ വര്‍ദ്ധിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഫുട്പാത്തുകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് പ്രത്യേകിച്ച് വീല്‍ ചെയറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു. സമാനമായി … Read more

കടുത്ത കോവിഡ് ബാധയ്ക്കിടയിലും അയർലണ്ടിൽ സ്‌കൂളുകൾ തുറക്കാനൊരുങ്ങി സർക്കാർ

അയര്‍ലണ്ടിലെ സ്‌കൂളുകളും കോളജുകളും ഈ മാസം അവസാനത്തോടെ തുറക്കുമെന്ന് ഗതാഗതമന്ത്രി ഈമണ്‍ റയാന്‍. രാജ്യത്ത് ഒമൈക്രോണ്‍ കാരണമുള്ള കോവിഡ് ബാധ വര്‍ദ്ധിക്കുന്നതിനിടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതല്‍ കാലം അടച്ചിടേണ്ടെന്ന പുതിയ സര്‍ക്കാര്‍ തീരുമാനം. രാജ്യം വെല്ലുവിളി നേരിടുകയാണെന്നും, അതേസമയം സ്‌കൂളുകള്‍ അടച്ചിടുകയല്ല അതിനുള്ള പരിഹാരമെന്നും മന്ത്രി പറഞ്ഞു. വ്യാഴാഴ്ചയോടെ സ്‌കൂളുകള്‍ തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ സ്‌കൂളുകളിലെയും സ്ഥിതി വ്യത്യസ്തമായിരിക്കുമെന്നും, ചെറിയ സ്‌കൂളുകളില്‍ പകരം അദ്ധ്യാപകരെ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും പറഞ്ഞ മന്ത്രി, ജീവനക്കാരുടെ കുറവുണ്ടായാല്‍ സ്‌കൂളുകള്‍ … Read more

ഈമൺ റയാന് രണ്ടാം കോവിഡ് ടെസ്റ്റിൽ ഫലം നെഗറ്റീവ്; ലോക പരിസ്ഥിതി സമ്മേളനത്തിൽ പങ്കെടുക്കും

ഗതാഗത, പരിസ്ഥിതി വകുപ്പ് മന്ത്രി ഈമൺ റയാന് രണ്ടാം ടെസ്റ്റിൽ കോവിഡ് നെഗറ്റീവ്. നേരത്തെ ലോക പരിസ്ഥിതി സമ്മേളനത്തിൽ പങ്കെടുക്കാനായി ഗ്ളാസ്ഗോയിലേക്ക് പോകുന്നതിനു മുമ്പായി നടത്തിയ ആദ്യ പിസിആർ ടെസ്റ്റിൽ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതായി വാർത്തയുണ്ടായിരുന്നു. ഇതോടെ അദ്ദേഹം യാത്ര റദ്ദാക്കി. എന്നാൽ രണ്ടാമത് ഒരു ടെസ്റ്റ് കൂടി നിർദ്ദേശിക്കുകയും അതിൽ നെഗറ്റീവ് ഫലം ലഭിക്കുകയും ചെയ്തതായി അദ്ദേഹത്തിന്റെ വകുപ്പ് അറിയിച്ചു. ഇതോടെ ഈയാഴ്ച തന്നെ റയാൻ COP26 climate conferenceനായി ഗ്ളാസ്ഗോയിലേക്ക് പോകും. നേരത്തെ ടെസ്റ്റ് … Read more