പടക്കം പൊട്ടിച്ചാൽ പിടിവീഴും! അയർലണ്ടിലെ ഈ നിയമം അറിയാമോ?

ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, സ്ലൈഗോയില്‍ നിന്നും 20,000 യൂറോയുടെ പടക്കങ്ങള്‍ പിടിച്ചെടുത്ത് ഗാര്‍ഡ. ഒക്ടോബര്‍ 31-ന് രാത്രി നടക്കുന്ന ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി സൂക്ഷിച്ച് വച്ചിരുന്നതായിരുന്നു ഇവ. സ്ലൈഗോ ടൗണിലെ ഒരു വീട്ടില്‍ നിന്നും ബുധനാഴ്ട വൈകിട്ട് 6.30-ഓടെയാണ് ഗാര്‍ഡ പടക്കങ്ങള്‍ പിടിച്ചെടുത്തത്. ഒപ്പം ചെറിയ അളവില്‍ കൊക്കെയ്‌നും കണ്ടെടുത്തു. ഹാലോവീന്‍ പോലുള്ള ആഘോഷങ്ങള്‍ക്കിടെ പടക്കങ്ങള്‍ ഉപയോഗിക്കുന്നതിനെത്തുടര്‍ന്നുള്ള അപകടങ്ങള്‍ തടയാനായി ഗാര്‍ഡ നടത്തുന്ന Operation Tombola-യുടെ ഭാഗമായാണ് സ്ലൈഗോയിലെ വീട്ടില്‍ പരിശോധന നടത്തിയത്. പടക്ക നിര്‍മ്മാണം, … Read more

ലോകമെങ്ങും ഇന്ന് ഹാലോവീൻ; പടക്കങ്ങൾ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി ഡബ്ലിൻ ഫയർ ബ്രിഗേഡ്

ലോകമെങ്ങും ഹാലോവീന്‍ ആഘോഷത്തിന് തയ്യാറെടുക്കുന്ന വേളയില്‍ പടക്കങ്ങളും മറ്റും ഉപയോഗിക്കുന്നതില്‍ നിന്നും ജനങ്ങള്‍ പിന്തിരിയണമെന്ന അഭ്യര്‍ത്ഥനയുമായി ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ്. പടക്കങ്ങളും മറ്റ് വെടിമരുന്ന് പ്രയോഗങ്ങളും അയര്‍ലണ്ടില്‍ നിയമവിരുദ്ധമാണെന്നും, അവ അപ്രതീക്ഷിതമായ അപകടങ്ങളുണ്ടാക്കിയേക്കാമെന്നും അസിസ്റ്റന്റ് ചീഫ് ഫയര്‍ ഓഫിസര്‍ ജോണ്‍ ഹില്‍ഫോയില്‍ പറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി ചെയ്യുന്ന ‘Bonfire’ന് സമീപം പോകരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പലവക സാധനങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചാണ് bonfire ഉണ്ടാക്കുന്നതെന്നതിനാല്‍ അവ കത്തുമ്പോള്‍ അപകടകരമായ വാതകങ്ങള്‍ പുറത്തുവരും. ഇത് ശ്വസിക്കുന്നത് വിവിധതരം അസുഖങ്ങളുണ്ടാക്കുകയും ചെയ്യും. … Read more