ലോകമെങ്ങും ഇന്ന് ഹാലോവീൻ; പടക്കങ്ങൾ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി ഡബ്ലിൻ ഫയർ ബ്രിഗേഡ്

ലോകമെങ്ങും ഹാലോവീന്‍ ആഘോഷത്തിന് തയ്യാറെടുക്കുന്ന വേളയില്‍ പടക്കങ്ങളും മറ്റും ഉപയോഗിക്കുന്നതില്‍ നിന്നും ജനങ്ങള്‍ പിന്തിരിയണമെന്ന അഭ്യര്‍ത്ഥനയുമായി ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ്.

പടക്കങ്ങളും മറ്റ് വെടിമരുന്ന് പ്രയോഗങ്ങളും അയര്‍ലണ്ടില്‍ നിയമവിരുദ്ധമാണെന്നും, അവ അപ്രതീക്ഷിതമായ അപകടങ്ങളുണ്ടാക്കിയേക്കാമെന്നും അസിസ്റ്റന്റ് ചീഫ് ഫയര്‍ ഓഫിസര്‍ ജോണ്‍ ഹില്‍ഫോയില്‍ പറഞ്ഞു.

ആഘോഷത്തിന്റെ ഭാഗമായി ചെയ്യുന്ന ‘Bonfire’ന് സമീപം പോകരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പലവക സാധനങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചാണ് bonfire ഉണ്ടാക്കുന്നതെന്നതിനാല്‍ അവ കത്തുമ്പോള്‍ അപകടകരമായ വാതകങ്ങള്‍ പുറത്തുവരും. ഇത് ശ്വസിക്കുന്നത് വിവിധതരം അസുഖങ്ങളുണ്ടാക്കുകയും ചെയ്യും. ഇവയില്‍ തീപ്പൊരി പറന്ന് ദേഹത്ത് വീഴാനും സാധ്യതയുണ്ട്.

രാജ്യത്ത് പലയിടത്തും, ചെറുപ്പക്കാര്‍ പ്രത്യേകിച്ചും, അലക്ഷ്യമായി പടക്കങ്ങളും, വാണങ്ങളും മറ്റും ഉപയോഗിക്കുന്നത് അപകടം സൃഷ്ടിക്കുന്നുണ്ട്. ഗോള്‍വേയില്‍ രണ്ടാഴ്ച മുമ്പ് ചിലര്‍ കത്തിച്ചുവിട്ട വാണം മുഖത്ത് വന്നുവീണ് യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Share this news

Leave a Reply

%d bloggers like this: