ടിപ്പ് ഇന്ത്യൻ ക്ലോൺമേൽ സമ്മർഫെസ്റ്റ്:  ക്ലോൺമേലിൽ 7s ഫുട്ബോൾ ടൂർണമെന്റിൽ ബൂട്ടണിയാൻ ഐ.എം. വിജയൻ

ക്ലോൺമേൽ , ടിപ്പററി, അയര്‍ലണ്ട്: ഐറിഷ് മണ്ണിൽ ഇന്ത്യൻ കായികമേളയുടെ മഹത്തായ മുഹൂർത്തമായി മാറുകയാണ് ഈ ആഗസ്റ്റ് 2-ലെ സുദിനം. ടിപ്പ് ഇന്ത്യൻ കമ്മ്യൂണിറ്റി ഒരുക്കുന്ന Clonmel Summer Fest 2025-ന്റെ പ്രധാന ആകർഷണമായി, ഇന്ത്യൻ ഫുട്ബോളിന്റെ അതുല്യതാരവും രാജ്യം പത്മശ്രീ നൽകി ആദരിച്ച വ്യക്തിയുമായ ശ്രീ. ഐ.എം. വിജയൻ ക്ലോൺമേലിൽ എത്തുന്നു. 7s ഫുട്‌ബോൾ ടൂർണമെന്റ്; രജിസ്ട്രേഷൻ ആരംഭിച്ചു ഫുട്‌ബോളിന്റെ താളത്തോടെയാണ് ഈ വർഷത്തെ സമ്മർഫെസ്റ്റ് വേദി ചൂടുപിടിക്കുന്നത്. അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ … Read more

നോർത്തേൺ അയർലണ്ടിൽ ഫുട്ബോൾ ആരാധകർ ചേരി തിരിഞ്ഞ് തമ്മിൽ തല്ലി; കൗമാരക്കാരനടക്കം രണ്ട് പേർക്ക് പരിക്ക്

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ Derry-യില്‍ രണ്ട് ഫുട്‌ബോള്‍ ക്ലബ്ബുകളുടെ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ശേഷം Lecky Road, Lone Moor Road പ്രദേശങ്ങളിലാണ് വലിയ കൂട്ടമായി എത്തിയ ആരാധകര്‍ തമ്മില്‍ത്തല്ലിയത്. വടികള്‍, ബാറ്റുകള്‍, ഇരുമ്പ് കമ്പികള്‍ മുതലായവ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഒരു കൗമാരക്കാരനും, പുരുഷനും പരിക്കേറ്റതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ പ്രദേശത്തെ കെട്ടിടങ്ങള്‍ക്കും, വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുമുണ്ട്. Brandywell സ്റ്റേഡിയത്തില്‍ Derry City-യും, Bohemians-ഉം തമ്മില്‍ നടന്ന ഫുട്‌ബോള്‍ … Read more

കേരള ഹൗസ് ഫുട്ബോൾ ടൂർണമെന്റ് 2025-ൽ ഡബ്ലിൻ യുണൈറ്റഡും, സ്വാർഡ്സ് എഫ്സിയും ജേതാക്കൾ

കേരള ഹൗസ് ഫുട്ബോൾ ടൂർണമെന്റിന്റെ 2025 എഡിഷനിൽ 44 ടീമുകൾ മാറ്റുരച്ചു. നാഷണൽ സ്പോർട്സ് സെന്റർ ബ്ലാഞ്ചഡ്സ് ടൗണിൽ വച്ച് നടത്തിയ ടൂർണമെന്റിൽ Above 30 വിഭാഗത്തിൽ ഡബ്ലിൻ യുണൈറ്റഡ് ഒന്നാം സ്ഥാനവും, ഗോൾവേ ഷാമ്രോക്ക് എഫ്സി രണ്ടാം സ്ഥാനവും നേടി. ഡബ്ലിൻ യുണൈറ്റഡ് എഫ്സി Under30 വിഭാഗത്തിൽ സ്വാർഡ്സ് എഫ്സി ഒന്നാം സ്ഥാനവും, ബ്ലാഞ്ചഡ്സ്ടൗൺ എഫ്‌സി രണ്ടാം സ്ഥാനവും നേടി. കുട്ടികളുടെ U17 വിഭാഗത്തിൽ  ഫിംഗ്ലാസ് എഫ്സി ഒന്നാം സ്ഥാനവും, ബ്യൂമോണ്ട് എഫ്സി രണ്ടാം സ്ഥാനവും … Read more

വനിതാ ഫുട്ബോള്‍ താരം ഡയാന്‍ കാൾഡ്വെൽ അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്നും വിരമിച്ചു

റിപ്പബ്ലിക് ഓഫ് അയർലൻഡ് വനിതാ ദേശീയ ടീമിലെ മുന്‍ ക്യാപ്റ്റന്‍ ഡയാൻ കാൾഡ്വെൽ 102 മത്സരങ്ങളുടെ അനുഭവ സമ്പത്തിനു ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. അയർലൻഡിനായി അണ്ടർ-17, അണ്ടർ 19 ലെവലിൽ കളിച്ച കാൾഡ്വെൽ, 2006-ൽ ആണ് സീനിയര്‍ ടീമിലേക്ക് സെലെക്ഷന്‍ കിട്ടിയത്. ഡെന്മാർക്കിനെതിരായി അൽഗാർവ് കപ്പിലായിരുന്നു അരങ്ങേറ്റ മത്സരം. ബാൽബ്രിഗൻ സ്വദേശിയായ കാൾഡ്വെൽ തൻ്റെ അന്താരാഷ്ട്ര കരിയറിൽ അയര്‍ലണ്ടിനു വേണ്ടി നാല് ഗോളുകൾ നേടി, അതിൽ ആദ്യത്തേത് 2013 മാർച്ചിൽ നോർത്തേൺ അയർലൻഡിനെതിരെയാണ്, … Read more

ലോക കപ്പ് യോഗ്യതാ മൽസരങ്ങള്‍ക്ക് തുടക്കമിടാൻ അയർലണ്ട് – ആദ്യ മൽസരം ഹംഗറി ക്കെതിരെ

അയർലണ്ട് ഫുട്‌ബോൾ ടീംന്‍റെ 2026 ലോകകപ്പ് യോഗ്യതയ്ക്കുള്ള മൽസരങ്ങള്‍ക്ക് അടുത്ത വർഷം സെപ്റ്റംബറിൽ തുടക്കം കുറിക്കും. അയർലണ്ടിൽ വച്ചു ഹംഗറിക്കെതിരെ നടക്കുന്ന ആദ്യ മൽസരത്തോടെയാണ് യോഗ്യതാ റൌണ്ട് മൽസരങ്ങൾ ആരംഭിക്കുക. സെപ്റ്റംബർ 6 ന് Aviva സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 നാണു മൽസരം.  അതിനുശേഷം ഐറിഷ് ടീം അർമേനിയയിലേക്ക് പുറപ്പെടും. അർമേനിയക്ക് എതിരായ മൽസരം സെപ്റ്റംബർ 9 നു ഐറിഷ് സമയം വൈകീട്ട് 5 മണിക്ക് നടക്കും. സെപ്റ്റംബർ മുതൽ നവംബർ വരെ നടക്കുന്ന നാലു ടീമുകളടങ്ങിയ … Read more

‘ഫുട്ബോൾ പരിശീലകർ ലൈംഗികമായി മുതലെടുത്തു’: ആരോപണവുമായി അയർലണ്ടിലെ മുൻ വനിതാ താരങ്ങൾ

മുന്‍ വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ ലൈംഗികാരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് മൂന്ന് മുന്‍ പരിശീലകര്‍ക്ക് നേരെ നടപടിയെടുത്തതായി ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫ് അയര്‍ലണ്ട് (FAI). സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചതിന് പിന്നാലെയാണ് നടപടി. ചില പരിശീലകര്‍ കളിക്കാരുമായി തെറ്റായ ബന്ധം പുലര്‍ത്തിയതായും, പരിശീലകര്‍ ലൈംഗികമായി മുതലെടുത്തതുമായാണ് മുന്‍ വനിതാ താരങ്ങള്‍ ആരോപണമുയര്‍ത്തിയിരിക്കുന്നത്. RTÉ Investigates, Sunday Independent എന്നിവരാണ് സംയുക്തമായി വാര്‍ത്ത പുറത്തുവിട്ടത്. തുടര്‍ന്ന് ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സിയായ Tusla, ഗാര്‍ഡ എന്നിവര്‍ അന്വേഷണമാരംഭിക്കുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കാന്‍ FAI-ക്ക് കായികമന്ത്രി … Read more