ലിമറിക്കിൽ 2 കിലോ കൊക്കെയിൻ പിടികൂടി; ഒരാൾ അറസ്റ്റിൽ

ലിമെറിക്ക് നഗരത്തിൽ നടത്തിയ പരിശോധനയിൽ 140,000 യൂറോ വിലമതിക്കുന്ന കൊക്കെയ്നുമായി ഒരാൾ പിടിയിൽ. മെയ് 20 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം നഗരത്തിലെ ഇംഗ്ലീഷ്‌ടൗൺ പ്രദേശത്തുള്ള ഒരു വസതിയിൽ ഗാർഡ സെർച്ച് വാറണ്ടോടെ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രദേശത്തെ മയക്കുമരുന്നുകളുടെ വിൽപ്പനയും വിതരണവും തടയുക ലക്ഷ്യമിട്ട് നടന്നുകൊണ്ടിരിക്കുന്ന ഓപ്പറേഷന്റെ ഭാഗമായി ഡിവിഷണൽ ഡ്രഗ്‌സ് യൂണിറ്റിലെ ഗാർഡ, നിരവധി പ്രാദേശിക യൂണിറ്റുകളുമായി ചേർന്നാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഏകദേശം 2 കിലോഗ്രാം കൊക്കെയ്നാണ് പിടിച്ചെടുത്തത്.  30 … Read more

Portlaoise-ൽ കത്തി വീശി കവർച്ചയ്ക്ക് ശ്രമം; പ്രതി പിടിയിൽ

Co Laois-ലെ Portlaoise-ല്‍ ആയുധവുമായെത്തി കവര്‍ച്ച നടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ഞായറാഴ്ചയാണ് Fairgreen estate പ്രദേശത്തെ വ്യാപാരസ്ഥാപനത്തിലെത്തിയ ചെറുപ്പക്കാരന്‍ കത്തി വീശുകയും, ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്തത്. സംഭവമറിഞ്ഞെത്തിയ ഗാര്‍ഡ ഇവിടെ വച്ച് തന്നെ പ്രതിയെ കീഴടക്കി. അറസ്റ്റി ചെയ്ത ഇയാള്‍ക്ക് മേല്‍ Criminal Justice Act, 1984 സെക്ഷന്‍ 4 ചുമത്തിയിട്ടുണ്ട്.

ഡബ്ലിനിൽ ചെറുപ്പക്കാരന് നേരെ ആക്രമണം; തെളിവിനായി ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാൻ ഗാർഡ

ഡബ്ലിനിലെ Victoria Quay-യില്‍ ചെറുപ്പക്കാരന് നേരെ ആക്രമണം. ശനിയാഴ്ച രാത്രി 11.30-ഓടെയാണ് പരിക്കേറ്റ നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. നിലവില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ ആക്രമണത്തിന് സാക്ഷികളായ ആരെങ്കിലുമുണ്ടെങ്കില്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഡബ്ലിന്‍ 8-ലെ James Street, Victoria Quay പ്രദേശങ്ങളില്‍ മെയ് 10 ശനിയാഴ്ച രാത്രി 11 മണിക്കും 12 മണിക്കും ഇടയില്‍ സഞ്ചരിച്ചിരുന്നവര്‍ കാറിലെ ഡാഷ് ക്യാമറ ഫൂട്ടേജ് പരിശോധിച്ച് അത് ഗാര്‍ഡയ്ക്ക് കൈമാറാനും അഭ്യര്‍ത്ഥനയുണ്ട്. ഏതെങ്കിലും … Read more

നോർത്ത് കൗണ്ടി ഡബ്ലിനിൽ വേഗപരിശോധനയ്ക്കിടെ ഗാർഡ ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ച സംഭവം; സുരക്ഷാ കാര്യങ്ങൾ പുനഃപരിശോധിക്കണമെന്ന് ഗാർഡ കമ്മീഷണർ

നോര്‍ത്ത് കൗണ്ടി ഡബ്ലിനില്‍ വേഗപരിശോധനയ്ക്കിടെ ഗാര്‍ഡ ഉദ്യോഗസ്ഥനായ Kevin Flatley വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ ഇടപെട്ട് ഗാര്‍ഡ കമ്മീഷണര്‍. രാജ്യത്തെ റോഡ് സുരക്ഷാ സമീപനത്തില്‍ കാര്യമായ മാറ്റം വരുത്തണമെന്ന് ഗാര്‍ഡ കമ്മീഷണര്‍ Drew Harris പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കാണ് നോര്‍ത്ത് കൗണ്ടി ഡബ്ലിനില്‍ വാഹനങ്ങളുടെ വേഗം പരിശോധിക്കുന്നതിനിടെ 49-കാരനായ Kevin Flatley-യെ മോട്ടോര്‍സൈക്കിള്‍ ഇടിച്ചത്. അപകടത്തില്‍ മോട്ടോര്‍സൈക്കിള്‍ ഓടിച്ചയാള്‍ ഗുരുതര പരിക്കോടെ ആശുപത്രിയിലുമാണ്. റോഡ് നിയമങ്ങള്‍ പരിപാലിക്കുന്നതിനിടെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ടെന്നും, ഗാര്‍ഡ അംഗങ്ങള്‍ നേരിടുന്ന അപകടങ്ങള്‍ … Read more

നോർത്ത് ഡബ്ലിനിൽ വേഗ പരിശോധനയ്ക്കിടെ ഗാർഡ വാഹനാപകടത്തിൽ മരിച്ചു

നോർത്ത് ഡബ്ലിനിൽ വേഗ പരിശോധനയ്ക്കിടെ ഗാർഡ വാഹനാപകടത്തിൽ മരിച്ചു. Lanestown പ്രദേശത്ത് റോഡരികിൽ പരിശോധന നടത്തുന്നതിനിടെ ഉദ്യോഗസ്ഥനെ മോട്ടോർ സൈക്കിൾ ഇടിക്കുകയായിരുന്നു. സംഭവത്തിൽ മോട്ടോർ സൈക്കിൾ ഓടിച്ചയാൾക്ക് പരിക്കുണ്ട്. അപകടത്തെ തുടർന്ന് Lanestown-ലെ R132 അടച്ചതായും, ഗതാഗതം വഴി തിരിച്ചു വിടുകയാണെന്നും ഗാർഡ ഹെഡ് ക്വാർട്ടേഴ്‌സ് പ്രസ്താവനയിൽ അറിയിച്ചു.

ഡബ്ലിനിലെ വീട്ടിൽ ചെറുപ്പക്കാരന് നേരെ ആക്രമണം; 2 പേർ അറസ്റ്റിൽ

ഡബ്ലിനിലെ വീട്ടില്‍ ചെറുപ്പക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം Clondalkin-ലെ Kilcronan View-ലുള്ള വീട്ടില്‍ വച്ചാണ് ചെറുപ്പക്കാരന് നേരെ ആക്രമണമുണ്ടായത്. ഇദ്ദേഹം പരിക്കുകളോടെ ചികിത്സയിലാണ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ച ഗാര്‍ഡ ഇന്നലെ രാവിലെ രാവിലെയാണ് രണ്ട് ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 മുതല്‍ 1.30 വരെ പ്രദേശത്ത് കൂടി യാത്ര ചെയ്തവര്‍ തങ്ങളുടെ കാറിന്റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ ഫൂട്ടേജുകള്‍ഗാര്‍ഡയ്ക്ക് കൈമാറണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ആക്രമണത്തെ പറ്റി … Read more

അയർലണ്ടിൽ പുതിയ ഗാർഡ കമ്മീഷണർക്ക് വേണ്ടി ക്യാംപെയ്ൻ ആരംഭിച്ചു; ശമ്പളം 314,000 യൂറോ, പൊലീസിങ്ങിൽ മുൻപരിചയം വേണ്ട

അയര്‍ലണ്ടില്‍ പുതിയ ഗാര്‍ഡ കമ്മീഷണര്‍ക്ക് വേണ്ടിയുള്ള റിക്രൂട്ട്‌മെന്റ് കാംപെയിനിന് തുടക്കം. ഗാര്‍ഡയുടെ പുതിയ മേധാവിയാകുന്നയാള്‍ക്ക് 314,000 യൂറോ ശമ്പളം ലഭിക്കുമെന്നും, പൊലീസിങ്ങില്‍ മുന്‍പരിചയം ആവശ്യമില്ലെന്നും നീതിന്യായവകുപ്പ് മന്ത്രി Jim O’Callaghan പ്രഖ്യാപിച്ചിട്ടുണ്ട്. Public Appointments Service ആണ് നിയമനം നടത്തുക. അയര്‍ലണ്ടിലെ പൊലീസ് സേനയായ ഗാര്‍ഡയുടെ മേധാവിയാണ് ഗാര്‍ഡ കമ്മീഷണര്‍. നിലവിലെ കമ്മീഷണറായ Drew Harris വിരമിക്കുന്ന ഒഴിവിലേയ്ക്കാണ് പുതിയ കമ്മീഷണറെ കണ്ടെത്താന്‍ നടപടികളാരംഭിച്ചിരിക്കുന്നത്. അയര്‍ലണ്ടിന് പുറത്ത് നിന്നുമുള്ളവരെയും ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ടെന്ന് നിയമനം സംബന്ധിച്ച് പുറത്തിറക്കിയ … Read more

Co Louth-ൽ 20 പൈപ്പ് ബോംബുകളും കഞ്ചാവും പിടികൂടി ഗാർഡ

Co Louth-ലെ Ardree-യില്‍ 190,000 യൂറോ വിലവരുന്ന കഞ്ചാവും, 20 പൈപ്പ് ബോംബുകളും പിടിച്ചെടുത്ത് ഗാര്‍ഡ. ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇതിനിടെയാണ് പൈപ്പ് ബോംബുകളും സൂക്ഷിച്ചിരുന്നതായി ഗാര്‍ഡ കണ്ടെത്തിയത്. തുടര്‍ന്ന് പ്രദേശത്ത് സുരക്ഷാവലയം തീര്‍ക്കുകയും, സൈന്യത്തിന്റെ ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡ് എത്തി ബോംബുകള്‍ നിര്‍വ്വീര്യമാക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

ലിമറിക്കിൽ മയക്കുമരുന്നും വെടിയുണ്ടകളുമായി 3 പേർ പിടിയിൽ

ലിമറിക്ക് സിറ്റിയില്‍ മയക്കുമരുന്നും വെടിയുണ്ടകളുമായി മൂന്ന് പേര്‍ പിടിയില്‍. ചൊവ്വാഴ്ച ഒരു വാഹനം നിര്‍ത്തി പരിശോധിക്കവെയാണ് 30,000 യൂറോ വിലവരുന്ന കഞ്ചാവ് കണ്ടെത്തിയത്. പിന്നീട് തുടര്‍പരിശോധനയില്‍ 500,000 യൂറോ വിലവരുന്ന കഞ്ചാവ്, കൊക്കെയ്ന്‍ എന്നിവയും, 200 വെടിയുണ്ടകളും കണ്ടെടുത്തു. 30,000 യൂറോയും പിടിച്ചെടുത്തിട്ടുണ്ട്. 40-ലേറെ പ്രായമുള്ള രണ്ട് പുരുഷന്മാരെയും, 30-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെയും സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി ഗാര്‍ഡ അറിയിച്ചു. അന്വേഷണം തുടരുകയാണ്.

അയർലണ്ടിൽ ഊർജ്ജിത റോഡ് പരിശോധനയുമായി ഗാർഡ; അമിത വേഗത്തിന് 30,000 പേരും, ലഹരി ഉപയോഗിച്ച് വാഹനമോടിച്ച 187 പേരും പിടിയിൽ; 600-ഓളം വാഹനങ്ങൾ പിടിച്ചെടുത്തു

100കി.മീ വേഗപരിധിയുള്ള റോഡില്‍ 181 കി.മീ വേഗത്തില്‍ കാറോടിച്ചയാളെ പിടികൂടി ഗാര്‍ഡ. Co Kilkenny-യിലെ N25 Ballynamone-ല്‍ വച്ചാണ് ഇത്. ഇക്കഴിഞ്ഞ ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ ഗാര്‍ഡ നടത്തിയ ഊര്‍ജ്ജിതമായ പരിശോധനകള്‍ക്കിടെ ഇത്തരം നിരവധി നിയമലംഘനങ്ങളാണ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെ 7 മണി മുതല്‍ ചൊവ്വാഴ്ച രാവിലെ 7 മണി വരെ നടത്തിയ പരിശോധനകളില്‍ 3,000 ഡ്രൈവര്‍മാരാണ് അമിതവേഗത്തിന് പിടിക്കപ്പെട്ടത്. Co Sligo-യിലെ Drumfin-ല്‍ 100 കി.മീ പരിധിയുള്ളിടത്ത് 151 കി.മീ വേഗത്തില്‍ വാഹനമോടിച്ചയാളും ഇതില്‍ പെടുന്നു. … Read more