കോർക്കിൽ യുവതിക്ക് നേരെ ആക്രമണം; അന്വേഷണമാരംഭിച്ച് ഗാർഡ

കോര്‍ക്കില്‍ യുവതിക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. വ്യാഴാഴ്ച വൈകിട്ട് 7.10-ഓടെ Newmarket area-യിലെ Island Wood-ല്‍ വച്ചാണ് നടക്കാനിറങ്ങിയ 30-ലേറെ പ്രായമുള്ള സ്ത്രീയെ ഒരു പുരുഷന്‍ ആക്രമിച്ചതായി പരാതി ഉയര്‍ന്നിട്ടുള്ളത്. ആക്രമണത്തില്‍ യുവതിക്ക് കാര്യമായ പരിക്കുകളൊന്നും ഏറ്റിട്ടില്ല. സംഭവദിവസം വൈകിട്ട് 4 മണി മുതല്‍ 10 മണി Island Wood പ്രദേശത്ത് സഞ്ചരിച്ചിരുന്നവര്‍ സംശയാസ്പദമായി എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അറിയിച്ചു. ഈ വഴി കാറില്‍ യാത്ര ചെയ്തവര്‍ തങ്ങളുടെ ഡാഷ് … Read more

കോർക്കിൽ വളർത്തുനായയുടെ ആക്രമണത്തിൽ രണ്ടു പേർക്ക്

കോർക്കിൽ വളർത്തുനായയുടെ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്. അക്രമാസക്തനായ നായയെ ഗാർഡ വെടിവച്ചു വീഴ്ത്തിയ ശേഷം മൃഗഡോക്ടറുടെ സഹായത്തോടെ കൊന്നു. ഇന്നലെ വൈകിട്ട് 5.20-ഓടെയാണ് പിറ്റ്ബുൾ ഇനത്തിൽ പെട്ട നായ Ballyphehane പ്രദേശത്തു വച്ച് നാട്ടുകാരെ ആക്രമിച്ചത്. പരിക്കേറ്റ ഒരു പുരുഷനെയും സ്ത്രീയെയും കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അതേസമയം നായയെ മയക്കാനുള്ള ശ്രമം വിഫലമായതോടെയാണ് ഗാർഡ വെടിവച്ചത്. ശേഷം മൃഗഡോക്ടർ നായയ്ക്ക് ദയാവധം നൽകി. നായയുടെ ഉടമയുമായി തങ്ങൾ സംസാരിച്ചുവെന്നും ഗാർഡ പറഞ്ഞു. കൗണ്ടി ലിമറിക്കിൽ … Read more

ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾക്കും അവസരം; അയർലണ്ടിലെ ഗാർഡ റിസർവ്വിലേയ്ക്ക് റിക്രൂട്ട്മെന്റ് ആരംഭിച്ചു

അയര്‍ലണ്ടിലെ ഗാര്‍ഡ റിസര്‍വ്വ് സേനയിലേയ്ക്ക് 650 പേരെ കൂടി ചേര്‍ക്കാനുള്ള റിക്രൂട്ട്‌മെന്റിന് ആരംഭം. നിലവില്‍ 341 പേരുള്ള റിസര്‍വ്വില്‍, 2026-ഓടെ 1,000 അംഗങ്ങളെ തികയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്ത് ഗാര്‍ഡയുടെ എണ്ണക്കുറവ് ക്രമസമാധാനപരിപാലത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി വിമര്‍ശനം തുടരുന്നതിനിടെ നടത്തുന്ന റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി, റിസര്‍വ്വ് അംഗങ്ങളുടെ സ്റ്റൈപ്പെന്‍ഡും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വര്‍ഷം 200 മണിക്കൂറിലധികം ജോലി ചെയ്യുന്ന വൊളന്റിയര്‍മാര്‍ക്ക് ടാക്‌സില്ലാതെ 3,000 യൂറോ അധികമായി ലഭിക്കും. രാജ്യത്തെ പൊലീസ് സേനയായ An Garda Síochána-യിലെ വൊളന്റിയര്‍മാരാണ് ഗാര്‍ഡ റിസര്‍വ്വ് … Read more

‘എന്താടോ നന്നാവാത്തേ…?’; അയർലണ്ടിൽ ഈ വാരാന്ത്യം മദ്യപിച്ച് വാഹനമോടിച്ചതിന് പിടിക്കപ്പെട്ടത് 137 പേർ

ഇക്കഴിഞ്ഞ പൊതുഅവധിയോടു കൂടിയ വാരാന്ത്യത്തില്‍ അയര്‍ലണ്ടില്‍ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിക്കപ്പെട്ടത് 137 പേര്‍. രാജ്യമെമ്പാടുമായി വ്യാഴാഴ്ച രാവിലെ 7 മണി മുതല്‍ തിങ്കളാഴ്ച രാവിലെ 7 വരെയാണ് ഗാര്‍ഡ പ്രത്യേക ചെക്ക് പോയിന്റുകള്‍ സ്ഥാപിച്ച് റോഡ് സുരക്ഷാ വാരാന്ത്യ പരിശോധനകള്‍ നടത്തിയത്. രാജ്യത്തെ റോഡപകട മരണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളാണ് ഗാര്‍ഡ കൈക്കൊണ്ടു വരുന്നത്. ഇതിന്റെ ഭാഗമായി റോഡപകടങ്ങളില്‍ പെടുന്ന എല്ലാവര്‍ക്കും മയക്കുമരുന്ന് പരിശോധന കര്‍ശനമാക്കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്. ‘ഒരിക്കലും വീട്ടില്‍ … Read more

അയർലണ്ടിലെ റോഡുകളിൽ നിയമം ലംഘിക്കുന്നവരെ പിടികൂടാൻ ഗാർഡയുടെ ‘രഹസ്യ വാഹനം’; സൂപ്പർ ക്യാബിന്റെ പ്രവർത്തനം ഇങ്ങനെ

അയര്‍ലണ്ടിലെ റോഡുകളില്‍ ‘വിരുത് കാട്ടുന്ന’ ഡ്രൈവര്‍മാരെ പിടികൂടാന്‍ ഗാര്‍ഡയുടെ ‘ചാര വാഹനം.’ ‘സൂപ്പര്‍ ക്യാബ്’ എന്നറിയപ്പെടുന്ന ട്രക്കാണ് രഹസ്യമായി ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവരെ നിരീക്ഷിക്കാനായി വരുന്ന ആഴ്ചകളില്‍ ഗാര്‍ഡ രംഗത്തിറക്കാന്‍ പോകുന്നത്. ഭാരവാഹനങ്ങള്‍ വലിച്ചുകൊണ്ടുപോകുന്ന ട്രക്കുകള്‍ക്ക് സമാനമായിരിക്കും ഗാര്‍ഡയുടെ പുതിയ സൂപ്പര്‍ ക്യാബ്. കണ്ടാല്‍ ഒരു സാധാരണ ട്രക്ക് ആയി തോന്നുമെങ്കിലും ഗാര്‍ഡയുടെ റോഡ് പൊലീസിങ് ഉദ്യോഗസ്ഥര്‍ അവയിലിരുന്ന് ചുറ്റുപാടുമുള്ള വാഹനങ്ങളെ വീക്ഷിക്കുകയാണ് ചെയ്യുക. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, അശ്രദ്ധമായി വാഹനമോടിക്കുക മുതലായ … Read more

കൗണ്ടി മൊണാഗനിലെ വീട്ടിൽ പുരുഷന്റെ മൃതദേഹം; അന്വേഷണമാരംഭിച്ച് ഗാർഡ

കൗണ്ടി മൊണാഗനിലെ വീട്ടില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. Clones-ലെ ഒരു വീട്ടില്‍ നിന്നുമാണ് ശനിയാഴ്ച രാത്രി 10 മണിയോടെ മൃതദേഹം കണ്ടെടുത്തത്. മൃതശരീരം ആശുപത്രിയിലേയ്ക്ക് മാറ്റിയ ഗാര്‍ഡ വീട് ഫോറന്‍സിക് തെളിവെടുപ്പിനായി സീല്‍ ചെയ്തു. Navan-ലെ Our Lady’s Hospital വച്ച് ശരീരം പോസ്റ്റ്‌മോര്‍ട്ടംചെയ്യുമെന്നും, ഇന്ന് റിസല്‍ട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗാര്‍ഡ കൂട്ടിച്ചേര്‍ത്തു. ശേഷം മാത്രമേ അന്വേഷണം ഏത് വഴിക്ക് നീങ്ങണമെന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.

ഡബ്ലിനിൽ അജ്ഞാതരുടെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്

നോര്‍ത്ത് ഡബ്ലിനില്‍ പുരുഷന് നേരെ ആക്രമണം. ഫിന്‍ഗ്ലാസിലെ Cardiffsbridge Road-ല്‍ വച്ച് ഞായറാഴ്ച പുലര്‍ച്ചെയാണ് 40-ലേറെ പ്രായമുള്ള ഒരാളെ ആജ്ഞാതര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. സാരമായി ഇദ്ദേഹം Connolly Hospital Blanchardstown-ല്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായി ഗാര്‍ഡ വക്താവ് അറിയിച്ചു.

ഇനി കള്ളത്തരം നടപ്പില്ല! അയർലണ്ടിൽ ബോഡി ക്യാമറകളുമായി ഗാർഡ

ഗാര്‍ഡ ഉദ്യോഗസ്ഥരുടെ ശരീരത്തില്‍ ഘടിപ്പിക്കാവുന്ന ക്യാമറ ഉപയോഗിക്കുന്ന പദ്ധതിക്ക് തുടക്കമായി. വെള്ളിയാഴ്ച ഡബ്ലിനില്‍ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് proof of concept (PoC) എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണാര്‍ത്ഥമുള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. ഏകദേശം 700 ഗാര്‍ഡ ഉദ്യോഗസ്ഥരാണ് പരീക്ഷണഘട്ടത്തില്‍ ഡ്യൂട്ടിക്കിടെ ബോഡി ക്യാമറകള്‍ ഉപയോഗിക്കുക. Pearse Street station, Kevin Street station, Store Street station എന്നിവിടങ്ങളില്‍ ഡ്യൂട്ടിക്കെത്തുന്ന ഗാര്‍ഡ ഉദ്യോഗസ്ഥര്‍ ഇനിമുതല്‍ യൂണിഫോമിനൊപ്പം ശരീരത്തില്‍ ചെറുകാമറകളും ധരിച്ചിട്ടുണ്ടാകും. വരും മാസങ്ങളില്‍ വാട്ടര്‍ഫോര്‍ഡ് സ്‌റ്റേഷനിലും, ലിമറിക്കിലെ … Read more

ഡബ്ലിനിൽ ക്രൂരമായ അക്രമണത്തിൽ ചെറുപ്പക്കാരൻ കൊല്ലപ്പെട്ട സംഭവം; 3 പേർ അറസ്റ്റിൽ

ഡബ്ലിനില്‍ ചെറുപ്പക്കാരന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ജനുവരി 6-ന് അര്‍ദ്ധരാത്രിക്ക് ശേഷമായിരുന്നു ലൂക്കനില്‍ വച്ച് 30-ലേറെ പ്രായമുള്ള പുരുഷന് നേരെ ആക്രമണമുണ്ടായത്. ജനുവരി 7 പുലര്‍ച്ചെ 3 മണിയോടെയാണ് ഇദ്ദേഹത്തെ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തുന്നത്. Connolly Hospital Blanchardstown-ല്‍ പ്രവേശിപ്പിച്ച ഇദ്ദേഹം പിന്നീട് മരിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് Crumlin സ്റ്റേഷനിലെ ഗാര്‍ഡ, വ്യാഴാഴ്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. 40-ലേറെ പ്രായമുള്ള രണ്ട് സ്ത്രീകളും, 30-ലേറെ പ്രായമുള്ള ഒരു … Read more

150 പേരുമായി ഒരുങ്ങിയിറങ്ങി ഗാർഡ; ക്രിമിനൽ സംഘങ്ങളെ ലക്ഷ്യമിട്ടുള്ള വമ്പൻ റെയ്ഡിൽ പിടികൂടിയത് 27 കാറുകൾ

ലിമറിക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘങ്ങളെ ലക്ഷ്യമിട്ട് ഗാര്‍ഡ ക്രിമിനല്‍ അസറ്റ്‌സ് ബ്യൂറോ (CAB) നടത്തിയ റെയ്ഡില്‍ നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇന്ന് പുലര്‍ച്ചെ 150-ലധികം ഗാര്‍ഡ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് നിരവധി കെട്ടിടങ്ങളില്‍ വ്യാപക റെയ്ഡുകള്‍ നടത്തിയത്. Garda Emergency Response Unit (ERU), Armed Support Unit (ASU) എന്നീ സായുധസംഘങ്ങളുടെ സഹായവും ഗാര്‍ഡയ്ക്ക് ലഭിച്ചു. ലോക്കല്‍ ഗാര്‍ഡ സ്‌റ്റേഷന്‍ അംഗങ്ങളും റെയ്ഡില്‍ പങ്കെടുത്തു. ലിമറിക്കിന് പുറമെ ക്ലെയര്‍, ടിപ്പററി, ഡബ്ലിന്‍, മേയോ കൗണ്ടികളിലെ വിവിധ … Read more