ഡബ്ലിനിൽ ഭവനരഹിതർ താമസിക്കുന്ന കെട്ടിടത്തിൽ സ്ഫോടനം; ഒരു മരണം
ഡബ്ലിന്‍ സിറ്റി സെന്ററില്‍ ഭവനരഹിതര്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം. മരിച്ചയാൾ പുരുഷനാണ്. വ്യാഴാഴ്ച വൈകിട്ട് 3.15-ഓടെയാണ് Little Britain Street-ല്‍ ചാരിറ്റി സംഘടനയായ Depaul-ന്റെ മേല്‍നോട്ടത്തിലുള്ള കെട്ടിടത്തില്‍ സ്‌ഫോടനമുണ്ടായത്. അഞ്ച് ഫയര്‍ എഞ്ചിനുകള്‍ സംഭവസ്ഥലത്തെത്തി തീയണച്ചതായി ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് അറിയിച്ചു. ഗാര്‍ഡ, ESB Network, Gas Networks Ireland എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. 4.15-ഓടെ തീയണച്ചു. സംഭവത്തെത്തുടര്‍ന്ന് അന്തേവാസികളെ ഒഴിപ്പിക്കുകയും ചെയ്തു. കെട്ടിടത്തിലെ ഒരു മുറിയിലാണ് സ്‌ഫോടനം നടന്നതെന്ന് Depaul അറിയിച്ചു. അതേസമയം … Read more