അയർലണ്ടിലെ പണപ്പെരുപ്പം ഈ വർഷം 6.75% ആകുമെന്ന് പാസ്കൽ ഡോണഹ്യു; ഇന്ധനവില ഇനിയും വർദ്ധിച്ചാൽ 9% വരെയെന്നും മന്ത്രി

രാജ്യത്തെ പണപ്പെരുപ്പം ഈ വര്‍ഷം 6.75 ശതമാനത്തിലേയ്ക്ക് എത്തിയേക്കുമെന്ന മുന്നറിയിപ്പുമായി ധനമന്ത്രി പാസ്‌കല്‍ ഡോണഹ്യു. അതേസമയം ഓയിലിന്റെയും, ഗ്യാസിന്റെയും വില ഇനിയും വര്‍ദ്ധിച്ചാല്‍ പണപ്പെരുപ്പം 9 ശതമാനം വരെ ഉയര്‍ന്നേക്കുമെന്നും അദ്ദേഹം പറയുന്നു. ഈ വര്‍ഷം ശരാശരി 6 ശതമാനവും, വര്‍ഷത്തിന്റെ രണ്ടാം പാദത്തോടെ 6.7 ശതമാനവും പണപ്പെരുപ്പം പ്രതീക്ഷിക്കുന്നതായാണ് ഡോണഹ്യു പറയുന്നത്. ഇന്ധന വില വര്‍ദ്ധനയ്ക്ക് പുറമെ അവശ്യസാധനങ്ങളുടെ വില വര്‍ദ്ധനയും ഇതിന് കാരണമാകും. 2022-ലെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച് നേരത്തെ തയ്യാറാക്കിയ പ്രവചന റിപ്പോര്‍ട്ട് … Read more

അയർലൻഡിൽ വൈദ്യുതിക്കും, പാചകവാതകത്തിനും വില കുത്തനെ ഉയരുന്നു; ഓരോ വീട്ടുകാരും അധികം ചെലവിടുന്നത് 540 യൂറോയോളം

അയര്‍ലന്‍ഡില്‍ ഈ വര്‍ഷം പാചകവാതകം, വൈദ്യുതി എന്നിവയ്ക്ക് വില വര്‍ദ്ധിപ്പിച്ചത് പല വട്ടമെന്ന് റിപ്പോര്‍ട്ട്. ഇത് കാരണം ഓരോ വീട്ടുകാര്‍ക്കും വൈദ്യുതിയിനത്തില്‍ ശരാശരി 340 യൂറോ, പാചകവാതകത്തിനായി 200 യൂറോ എന്നിങ്ങനെയാണ് അധികം ചെലവഴിക്കേണ്ടി വരുന്നത് എന്നും Bonkers.ie പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ചില കമ്പനികള്‍ നാല് തവണ വരെ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും അവസാനമായി വില വര്‍ദ്ധിപ്പിച്ചത് Bord Gáis Energy (BGE) ആണ്. ഒക്ടോബര്‍ മുതല്‍ വൈദ്യുതിക്ക് 10% യൂണിറ്റ് വിലവര്‍ദ്ധിപ്പിക്കുമെന്നും, പാചകവാതകത്തിന് … Read more