‘ഗാസയിൽ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും’: നിലപാട് വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി

ഗാസയില്‍ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ബ്രിട്ടന്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി സ്‌കോട്‌ലണ്ടില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ സുപ്രധാന പ്രഖ്യാപനം നടത്തിയത്. വെടിനിര്‍ത്തല്‍ ശ്രമങ്ങളെ ബ്രിട്ടന്‍ പിന്തുണയ്ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസയിലെ മനുഷ്യജീവിതം മെച്ചപ്പെടുത്തുന്നതിനായി ഇസ്രായേല്‍ ഐക്യരാഷ്ട്രസംഘടന അടക്കമുള്ളവരെ അനുവദിക്കണമെന്നും, ബന്ദികളാക്കി വച്ചിരിക്കുന്നവരെ ഹമാസ് ഉടന്‍ തന്നെ മോചിപ്പിക്കണമെന്നും സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗാസയിലെ ഭരണത്തില്‍ ഹമാസ് ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി … Read more

‘ഗാസയിലെ യുദ്ധം ഉടൻ അവസാനിപ്പിക്കണം’: സൈമൺ ഹാരിസ് അടക്കം 25 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ സംയുക്തമായി ഒപ്പുവച്ച കത്ത് പുറത്ത്

ഗാസയിലെ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സൈമണ്‍ ഹാരിസ് അടക്കം 25 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍. ഗാസയില്‍ സാധാരണക്കാര്‍ നേരിടുന്ന പ്രതിസന്ധി പുതിയ ആഴങ്ങളില്‍ എത്തിയതായും മന്ത്രിമാര്‍ വ്യക്തമാക്കി. ആളുകളെ പട്ടിണിക്കിട്ട് കൊല്ലുകയും, സാധാരണക്കാരെ മനുഷ്യത്വരഹിതമായി കൂട്ടക്കുരുതി നടത്തുകയും ചെയ്യുന്ന ഇസ്രായേലിന്റെ പ്രവൃത്തിയെ അപലപിച്ചു മന്ത്രിമാര്‍, ആഗോള മനുഷ്യാവകാശ നിയമങ്ങളനുസരിച്ച് മാത്രം പ്രവര്‍ത്തിക്കാന്‍ ഇസ്രായേല്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. ഒക്ടോബര്‍ 7 മുതല്‍ തടവിലാക്കിയിരിക്കുന്ന എല്ലാ ബന്ദികളെയും നിരുപാധികം വിട്ടയയ്ക്കാന്‍ ഹമാസ് തയ്യാറാകണമെന്നും വിദേശകാര്യമന്ത്രിമാര്‍ പുറത്തിറക്കിയ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. അങ്ങനെ ചെയ്താല്‍ … Read more

ഗാസ വിഷയത്തിൽ അയർലണ്ടിന്റെ പ്രതികരണം; നിങ്ങളുടെ അഭിപ്രായം എന്ത്?

ഗാസ വിഷയത്തില്‍ അയര്‍ലണ്ട് സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളെ പിന്തുണച്ച് രാജ്യത്ത് പകുതിയോളം ജനങ്ങള്‍. iReach നടത്തിയ സര്‍വേ പ്രകാരം ഗാസയിലെ യുദ്ധത്തില്‍ ഐറിഷ് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ 46% പേരും ‘നല്ലത്’ എന്ന രീതിയിലും, 10% പേര്‍ ‘വളരെ നല്ലത്’ എന്ന രീതിയിലുമാണ് കാണുന്നത് എന്നാണ് വ്യക്തമായത്. പലസ്തീന്‍ ഭൂമിയിലെ ഇസ്രായേല്‍ സ്ഥാപനങ്ങളില്‍ നിന്നും അയര്‍ലണ്ടിലേയ്ക്കുള്ള ഇറക്കുമതി നിര്‍ത്തലാക്കുന്നതടക്കമുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. സ്ത്രീ-പുരുഷ അഭിപ്രായങ്ങള്‍ വേര്‍തിരിച്ച് പരിശോധിച്ചാല്‍ 53% പുരുഷന്മാര്‍ സര്‍ക്കാരിന്റെ നടപടികള്‍ നല്ലതാണ് എന്ന് … Read more

ഗാസയിൽ കൂട്ടക്കൊല തുടർന്ന് ഇസ്രായേൽ; തിങ്കളാഴ്ച കൊല്ലപ്പെട്ടത് 74 പേർ

ഗാസയില്‍ കൂട്ടക്കൊല തുടര്‍ന്ന് ഇസ്രായേല്‍. തിങ്കളാഴ്ച 74 പേരെയാണ് ഗാസയില്‍ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ഗാസ സിറ്റിയിലെ Al-Baqa Cafe-യിലുണ്ടായ വ്യോമാക്രമണത്തില്‍ 30 പേരും, മറ്റൊരു ആക്രമണത്തില്‍ ഭക്ഷണം കാത്തുനിന്ന 23 പലസ്തീനികളും കൊല്ലപ്പെട്ടു. 20 മാസത്തോളമായി തുടരുന്ന യുദ്ധത്തിനിടെ ഗാസയില്‍ പ്രവര്‍ത്തിക്കുന്ന ചുരുക്കം സ്ഥാപനങ്ങളിലൊന്നാണ് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട കഫേ. ജനങ്ങള്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനും, വൈഫൈ കണക്ട് ചെയ്യാനും ഇവിടമാണ് ആശ്രയിച്ചിരുന്നത്. ഒരു മുന്നറിയിപ്പ് പോലുമില്ലാതെയാണ് കഫേയിലേയ്ക്ക് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതെന്ന് … Read more

പലസ്തീൻ ഭൂമിയിൽ പ്രവർത്തിക്കുന്ന ഇസ്രായേൽ സ്ഥാപനങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് നിരോധനം: ബിൽ പാസാക്കി അയർലണ്ട് സർക്കാർ

പലസ്തീന്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്രായേലി സ്ഥാപനങ്ങളില്‍ നിന്നുമുള്ള എല്ലാ ഇറക്കുമതികളും നിര്‍ത്തലാക്കുന്നതിന് അംഗീകാരം നല്‍കി അയര്‍ലണ്ട് സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച നിയമം മന്ത്രിസഭ അംഗീകരിച്ചു. Israeli Settlements Prohibition of Importation of Goods Bill 2025 അവതരിപ്പിച്ചത് ഉപപ്രധാനമന്ത്രിയും, വിദേശകാര്യമന്ത്രിയുമായ സൈമണ്‍ ഹാരിസ് ആണ്. 2018-ല്‍ പാസാക്കിയ Control of Economic Activity (Occupied Territories) Bill-ന് സമാനമാണ് ഇത്. എന്നാല്‍ ആ നിയമം നടപ്പിലാക്കിയിരുന്നില്ല. ഇതിന് പകരമായാണ് പുതിയ ബില്‍ അവതരിപ്പിച്ചിരിക്കുന്നത്. … Read more

ഗാസയിൽ ഭക്ഷണം ‘ആയുധമാക്കി’ ഇസ്രായേൽ; സഹായത്തിനു കാത്തുനിൽക്കുന്നവർക്ക് നേരെയും ആക്രമണം; അപലപിച്ച് ഐക്യരാഷ്ട്ര സംഘടന

ഗാസയില്‍ ഭക്ഷണം ‘ആയുധമാക്കുന്ന’ ഇസ്രായേല്‍ നടപടിയെ അപലപിച്ച് ഐക്യരാഷ്ട്ര സംഘടന (യുഎൻ). ഭക്ഷണത്തിന്റെ ലഭ്യത കുറച്ചും, ഭക്ഷണത്തിനായി കാത്ത് നില്‍ക്കുന്നവരെ ആക്രമിച്ചും ഇസ്രായേല്‍ നടത്തിവരുന്നത് യുദ്ധ കുറ്റകൃത്യമാണെന്നും, ഇത് അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ചൊവ്വാഴ്ച തെക്കൻ ഗാസയിലെ ക്യാംപിന് സമീപം സഹായത്തിനായി കാത്തുനിന്ന 25 പേരെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊലപ്പെടുത്തിയെന്ന് ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി പറഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. മദ്ധ്യ ഗാസസിലും സഹായം കാത്തുനിന്ന 21 പേരെ ഇസ്രായേൽ വധിച്ചു. സഹായം … Read more

‘ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണം’: യു.എസ് സന്ദർശനത്തിനിടെ നിലപാട് വ്യക്തമാക്കി ഐറിഷ് പ്രധാനമന്ത്രി

മാനുഷികപരിഗണന നല്‍കി പലസ്തീനില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്ന് ആഹ്വാനം ചെയ്ത് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍. സെന്റ് പാട്രിക്‌സ് ഡേ ആചാരത്തിന്റെ ഭാഗമായി യുഎസ് സന്ദര്‍ശനത്തിനെത്തിയ വരദ്കര്‍, അവിടെ വച്ച് നടത്തിയ ആദ്യ പ്രസംഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്. അതേസമയം ഇസ്രായേല്‍ വെടിനിര്‍ത്തലിന് തയ്യാറാകത്ത സാഹചര്യത്തില്‍, അവരെ പിന്തുണയ്ക്കുന്ന യുഎസിലേയ്ക്കുള്ള യാത്ര പ്രധാനമന്ത്രി ഒഴിവാക്കണമെന്ന് അയര്‍ലണ്ടില്‍ ആവശ്യമുയര്‍ന്നിരുന്നു. സെന്റ് പാട്രിക്‌സ് ദിനവുമായി ബന്ധപ്പെട്ട് എല്ലാ വര്‍ഷവും ഐറിഷ് പ്രധാനമന്ത്രി, യുഎസ് പ്രസിഡന്റിനെ സന്ദര്‍ശിക്കുന്ന പതിവുണ്ട്. മാര്‍ച്ച് 17-നാണ് ഇത്തവണത്തെ ദേശീയ … Read more