George Nkencho-യെ വെടിവച്ചുകൊന്ന ഗാർഡ ഉദ്യോഗസ്ഥർക്ക് വിചാരണ ഇല്ല; നീതിന്യായ വകുപ്പിന് മുന്നിൽ പ്രതിഷേധം

ഡബ്ലിനിലെ George Nkencho-യെ വെടിവച്ചുകൊന്ന സംഭവത്തിന് കാരണക്കാരായ ഗാര്‍ഡ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിനെതിരെ പ്രതിഷേധം. വംശവെറിക്കെതിരെ പോരാടുന്ന സംഘടനകളിലെ നാല്‍പ്പതോളം പേരാണ് വ്യാഴാഴ്ച നീതിന്യായവകുപ്പ് ഓഫിസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. 2020 ഡിസംബര്‍ 30-നാണ് ഡബ്ലിനിലെ കുടുംബവീടിന് സമീപം വച്ച് ഗാര്‍ഡ, 27-കാരനായ George Nkencho-യെ വെടിവച്ച് കൊന്നത്. Nkencho-യ്ക്ക് നേരെ ഗാര്‍ഡ അഞ്ച് തവണ നിറയൊഴിച്ചതായി കണ്ടെത്തിയിരുന്നു. ഇദ്ദേഹം ആക്രമണകാരിയായിരുന്നു എന്നാണ് ഗാര്‍ഡ വെടിവെപ്പിന് ന്യായീകരണമായി പറഞ്ഞത്. എന്നാല്‍ സംഭവം നടക്കുന്ന സമയം Nkencho … Read more

George Nkencho-യെ വെടിവച്ചു കൊന്ന ഗാർഡ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യേണ്ടതില്ലെന്ന് തീരുമാനം

ഡബ്ലിനില്‍ George Nkencho-യെ വെടിവച്ചുകൊന്ന ഗാര്‍ഡ ഉദ്യോഗസ്ഥനെ വിചാരണ ചെയ്യില്ലെന്ന് ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് (DPP). 2020 ഡിസംബര്‍ 30-നാണ് Clonlee-യിലെ കുടുംബവീടിന് മുന്നില്‍ വച്ച് 27-കാരനായ Nkencho-യെ ഗാര്‍ഡ വെടിവച്ച് കൊന്നത്. ഇദ്ദേഹത്തിന്റെ കൈയില്‍ കത്തി ഉണ്ടായിരുന്നുവെന്നും, അക്രമകാരിയാണെന്നുമായിരുന്നു ഗാര്‍ഡ കാരണമായി പറഞ്ഞത്. സംഭവം വിവാദമായതോടെ അയര്‍ലണ്ടിലുടനീളം പ്രതിഷേധമുയരുകയും, കറുത്ത വര്‍ക്കാര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഗാര്‍ഡ അനാവശ്യ അധികാരം പ്രയോഗിക്കുകയാണെന്നും ആക്ഷേപമുയര്‍ന്നു. യുഎസില്‍ കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ളോയ്ഡിനെ പൊലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയായിരുന്നു … Read more