യൂറോപ്യൻ ചാംപ്യൻഷിപ്പിൽ അയർലണ്ടിനായി മൂന്ന് മെഡലുകൾ നേടിയ താരത്തിന് സോഷ്യൽ മീഡിയയിൽ അധിക്ഷേപം; പിന്തുണയുമായി പ്രധാനമന്ത്രി

ഇക്കഴിഞ്ഞ യൂറോപ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിനായി സ്വര്‍ണ്ണമടക്കം മൂന്ന് മെഡലുകള്‍ നേടിയ അത്‌ലറ്റിക്‌സ് താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം. താല സ്വദേശിയായ 21-കാരി Rhasidat Adeleke-യ്ക്ക് നേരെയാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ കമന്റുകള്‍ പോസ്റ്റ് ചെയ്തത്. കമന്റുകള്‍ വായിച്ച Adeleke, കരയുകയായിരുന്നുവെന്ന് അവരുടെ അമേരിക്കാരനായ കോച്ച് Edrick Floreal വെളിപ്പെടുത്തി. കഴിഞ്ഞയാഴ്ച റോമില്‍ നടന്ന യൂറോപ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ 4X400 മീറ്റര്‍ മികസ്ഡ് റിലേയില്‍ സ്വര്‍ണ്ണം നേടിയ ടീമില്‍ അംഗമായിരുന്നു Adeleke. ഇത് കൂടാതെ വനിതകളുടെ … Read more

അയർലണ്ടിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ വർദ്ധിച്ചു; പ്രധാന കാരണം ഇതര വംശക്കാരോടുള്ള വെറുപ്പ്

അയര്‍ലണ്ടില്‍ ഉണ്ടാകുന്ന വിദ്വേഷകുറ്റകൃത്യങ്ങളില്‍ വര്‍ദ്ധന. കുടിയേറ്റവിരുദ്ധ പ്രക്ഷോഭങ്ങളും, തീവ്രവലതുപക്ഷവാദവും വര്‍ദ്ധിക്കുന്നതിനിടെയാണ് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് ഗാര്‍ഡ പുറത്തുവിട്ടിരിക്കുന്നത്. 2023-ല്‍ 548 വിദ്വേഷ കുറ്റകൃത്യങ്ങളും, കുറ്റകൃത്യമായി കണക്കാനാകാത്ത അതേസമയം വിദ്വേഷവുമായി ബന്ധപ്പെട്ടതുമായി 103 സംഭവങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ഗാര്‍ഡയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022-ല്‍ ഇത് യഥാക്രമം 510, 72 എന്ന നിലയിലായിരുന്നു. വിദ്വേഷകുറ്റകൃത്യങ്ങളിലേയ്ക്ക് നയിച്ച കാരണങ്ങളില്‍ മുന്‍പന്തിയിലുള്ളത് വംശീയ വിദ്വേഷം (36%), ഇതര രാജ്യത്തെ പൗരത്വം (18%), ഭിന്നലൈംഗികാഭിരുചി (16%) എന്നിവയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യത്ത് നടക്കുന്ന വിദ്വേഷകുറ്റകൃത്യങ്ങളുടെ … Read more

ഡബ്ലിനിൽ മുസ്ലിം പണ്ഡിതന് നേരെ വംശീയ ആക്രമണം

ഡബ്ലിനില്‍ മുസ്ലിം പണ്ഡിതന്‍ വിദ്വേഷ അക്രമത്തിന് ഇരയായതായുള്ള പരാതിയില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് Tallaght-യില്‍ വച്ച് ഐറിഷ് മുസ്ലിം കൗണ്‍സില്‍ സ്ഥാപകനും, മേധാവിയുമായ ഷെയ്ഖ് ഡോ. ഉമര്‍ അല്‍-ഖാദ്രിക്ക് നേരെ ആക്രമണം നടന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് സിടി സ്‌കാന്‍ നടത്തേണ്ടിയും വന്നു. അതേസമയം പരിശോധനയില്‍ മറ്റ് കുഴപ്പങ്ങളൊന്നും കണ്ടില്ലെങ്കിലും ആക്രമണത്തില്‍ ഇടത് കവിളിന് ക്ഷതമേറ്റ് നീര് വച്ചിരുന്നു. മുന്‍നിരയിലെ പല്ലിനും പരിക്കേറ്റു. ആക്രമണം മുന്‍കൂട്ടി പദ്ധതിയിട്ടതാണെന്ന് സംശയിക്കുന്നതായി എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ അല്‍-ഖാദ്രി … Read more