അയർലണ്ടിലെ ആശുപതികളിൽ ഹൃദയസ്തംഭനം, സ്ട്രോക്ക് എന്നിവ കാരണം മരിക്കുന്നവരുടെ എണ്ണം കുറഞ്ഞു
അയര്‍ലണ്ടില്‍ ഹാര്‍ട്ട് അറ്റാക്ക്, സ്ട്രോക്ക് എന്നിവ കാരണം മരിക്കുന്നവരുടെ എണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട്. രാജ്യത്തെ 44 അക്യൂട്ട് ഹോസ്പിറ്റലുകളില്‍ National Office of Clinical Audit (NOCA) നടത്തിയ പഠനത്തിന്റെ ഭാഗമായാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അയര്‍ലണ്ടിലെ ആരോഗ്യരംഗം വലിയ രീതിയില്‍ മെച്ചപ്പെട്ടുവെന്നും, മരണകാരണമായേക്കാവുന്ന പല രോഗങ്ങളും ഉടനെ തന്നെ കൃത്യമായി ചികിത്സിക്കുക വഴി രോഗിയെ രക്ഷിക്കാന്‍ സാധിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു. 2014-ല്‍ ഹൃദയാഘാതം മൂലം ആശുപത്രികളില്‍ മരിക്കുന്നവരുടെ എണ്ണം 1,000-ല്‍ 58 … Read more