അയർലണ്ടിൽ കുട്ടികളിലെ മീസിൽസ് പനി പടരാൻ സാധ്യത; വാക്സിൻ എടുക്കാൻ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

യു.കെയില്‍ കുട്ടികളെ ബാധിക്കുന്ന മീസില്‍സ് പനി വ്യാപകമായതിന് പിന്നാലെ അയര്‍ണ്ടിലും മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. Measles, mumps, rubella എന്നിവയ്ക്ക് എതിരായി ഗുണം ചെയ്യുന്ന MMR വാക്‌സിന്‍ തങ്ങളുടെ കുട്ടികള്‍ എടുത്തു എന്ന് ഉറപ്പുവരുത്താന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്ന് വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. യു.കെയില്‍ ലണ്ടന്‍, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ വാക്‌സിന്‍ എടുക്കുന്നത് കുറഞ്ഞതോടെയാണ് പനി ബാധിക്കുന്നത് വര്‍ദ്ധിച്ചത്. അതിനാല്‍ പനിയില്‍ നിന്നും ഏറ്റവും സംരക്ഷണം നല്‍കാന്‍ സാധിക്കുക വാക്‌സിനാണ്. പനി ആണെങ്കിലും ഗുരുതരമാകാന്‍ സാധ്യതയുള്ള രോഗമാണ് മീസില്‍സ്. വാക്‌സിന്‍ … Read more

വിന്റർ വൈറസ്: അയർലണ്ടിലെ ആശുപത്രികളിൽ തിരക്കേറുന്നു

അയർലണ്ടിൽ തണുപ്പ് കാലത്തെ വൈറസുകളുമായി ബന്ധപ്പെട്ട അസുഖങ്ങൾ കാരണം ആശുപത്രികളില്‍ രോഗികള്‍ കൂടുന്നു. ചൊവ്വാഴ്ച രാവിലെ 8 മണി വരെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റിലും വാര്‍ഡിലുമായി 483 രോഗികളാണ് ട്രോളികളിൽ ഉണ്ടായിരുന്നത്. ശീതകാല വൈറസുകളുടെ വ്യാപനത്തെ പല ആശുപത്രികളും നല്ല രീതിയില്‍ നേരിട്ടിരുന്നു എങ്കിലും രോഗികളുടെ തോത് വളരെ കൂടുതലുള്ള Cork University Hospital, Tallaght University Hospital, UH Limerick, Galway University Hospital, Letterkenny University Hospital എന്നിവിടങ്ങൾ വലിയ സമ്മർദ്ദമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ശീതകാല പനിയാണ് … Read more

അയർലണ്ടിൽ ഈ വർഷം നടന്നത് 282 അവയവമാറ്റ ശസ്ത്രക്രിയകൾ

അയര്‍ലണ്ടില്‍ ഈ വര്‍ഷം നടന്നത് 282 അവയവമാറ്റ ശസ്ത്രക്രിയകള്‍. 95 പേരുടെ അവയവങ്ങള്‍ മരണശേഷം ദാനം ചെയ്തപ്പോള്‍, 30 പേരുടെ അവയവങ്ങള്‍ ജീവിച്ചിരിക്കെ തന്നെയാണ് ദാനം ചെയ്തത്. അവയവം സ്വീകരിക്കാവുന്ന രോഗികള്‍ അയര്‍ലണ്ടില്‍ ഇല്ലാതിരുന്നതിനാല്‍, ശസ്ത്രക്രിയകളില്‍ ചിലത് നടന്നത് വിദേശരാജ്യങ്ങളിലുമാണ്. ആകെ അവയവമാറ്റ ശസ്ത്രക്രിയകളില്‍ 191 എണ്ണവും വൃക്ക മാറ്റിവയ്ക്കലാണ്. 7 ഹൃദയംമാറ്റിവയ്ക്കല്‍, 24 ശ്വാസകോശം മാറ്റിവയ്ക്കല്‍, 54 കരള്‍ മാറ്റിവയ്ക്കല്‍, 6 പാന്‍ക്രിയാസ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും നടന്നു. ധാരാളം പേരുടെ ജീവന്‍ രക്ഷിക്കാന്‍ ശസ്ത്രക്രിയകള്‍ വഴി … Read more

അയർലണ്ടിൽ 18 വയസ് തികയാതെ ഇനി ഇ സിഗരറ്റ് ലഭിക്കില്ല

അയർലണ്ടിൽ 18 വയസിനു താഴെ പ്രായമുള്ളവർക്ക് വേപ്പർ, ഇ സിഗരറ്റ് അടക്കമുള്ള നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് നിരോധനം. ഡിസംബർ 22 മുതൽ നിരോധനം പ്രാബല്യത്തിൽ വരും. ഇത് ലംഘിക്കുന്നവർക്ക് 4,000 യൂറോ വരെ പിഴയും, 6 മാസം വരെ തടവുമാണ് ശിക്ഷ. വേപ്പർ, ഇ സിഗരറ്റ് എന്നിവയുടെ വിൽപ്പന, പരസ്യം, ഡിസ്പ്ലേ എന്നിവ സംബന്ധിച്ച് പൊതുജനങ്ങളോട് അഭിപ്രായം തേടിയ ശേഷമാണ് സർക്കാർ ഈ തീരുമാനത്തിലെത്തിയത്. 2024-ൽ ഇവയുടെ വിപണനവും ഉപയോഗവും മറ്റും സംബന്ധിച്ച് കൂടുതൽ കർശന നിയമങ്ങൾ … Read more

അയർലണ്ടിൽ കോവിഡിന്റെ പുതിയ വകഭേദം ‘Pirola’ പടരുന്നു; ഏരിസ് ബാധയിലും വർദ്ധന

അയര്‍ലണ്ടില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ‘Pirola’ പടരുന്നു. ജനിതകമാറ്റം സംഭവിച്ച BA.2.86 എന്ന വകഭേദമാണ് ഈ പേരില്‍ അറിയപ്പെടുന്നത്. നവംബര്‍ 13 വരെയുള്ള കണക്കനുസരിച്ച് 27 പേര്‍ക്കാണ് രാജ്യത്ത് BA.2.86 സ്ഥിരീകരിച്ചത്. 2023 ഓഗസ്റ്റ് 13-ന് ഇസ്രായേലിലാണ് ഈ വകഭേദം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ഡെന്മാര്‍ക്ക്, യു.കെ, യുഎസ്എ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും, മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് കേസുകള്‍ കുറവാണ്. ശക്തമായ ക്ഷീണമാണ് Pirole വകഭേദം ബാധിച്ചാലുള്ള പ്രധാന രോഗലക്ഷണം. … Read more

അയർലണ്ടിൽ മരുന്നുകൾ കിട്ടാനില്ല; ഈ ആന്റിബയോട്ടിക് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക

അയര്‍ലണ്ടില്‍ മരുന്നുകളുടെ ദൗര്‍ലഭ്യം തുടരുന്നു. പ്രഷറിന് അടക്കമുള്ള മരുന്നുകളുടെ സ്റ്റോക്ക് കുറയുന്നുവെന്ന റിപ്പോര്‍ട്ട് വന്ന് ആഴ്ചകള്‍ക്കുള്ളിലാണ് ചെവിയിലെ അണുബാധ, സൈനസൈറ്റിസ് എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക് ടാബ്ലറ്റും ലഭിക്കാനില്ലെന്ന റിപ്പോര്‍ട്ട് The Health Products Regulatory Authority (HPRA) പുറത്തുവിട്ടിരിക്കുന്നത്. അയര്‍ലണ്ടിന് പുറമെ യൂറോപ്യന്‍ യൂണിയനിലും വിവിധ മരുന്നുകള്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. അണുബാധ ചികിത്സയ്ക്കായി സാധാരണയായി കുറിച്ചുനൽകുന്ന Augmentin എന്ന ബ്രാന്‍ഡില്‍ വില്‍ക്കപ്പെടുന്ന ടാബ്ലറ്റിന്റെ ജനറിക് വേര്‍ഷനുകളാണ് (ഇതേ കണ്ടന്റ് ഉള്ള ഒറിജിനല്‍ ബ്രാന്‍ഡ് അല്ലാത്ത മരുന്ന്) … Read more

അയർലണ്ട് ശക്തമായ തണുപ്പിലേക്ക്; അസുഖങ്ങളിൽ നിന്നും രക്ഷനേടാൻ ഈ വാക്സിനുകൾ എടുക്കുക

അയര്‍ലണ്ടില്‍ ശീതകാലം വരുന്നത് പ്രമാണിച്ച് ജനങ്ങള്‍ ഉടനടി പനി, കോവിഡ് എന്നിവയ്ക്കുള്ള വാക്‌സിന്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ചീഫ് മെഡിക്കല്‍ ഓഫിസറായ പ്രൊഫ. ബ്രെന്‍ഡ സ്മിത്ത്. ശ്വാസകോശരോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകള്‍ ഈ സീസണില്‍ വളരെ വര്‍ദ്ധിക്കുമെന്നും, വാക്‌സിന് അര്‍ഹരായ എല്ലാവരും വൈകാതെ തന്നെ അതിന് തയ്യാറാകണമെന്നും പ്രൊഫ. സ്മിത്ത് വ്യക്തമാക്കി. ധാരാളം പേര്‍ ഇപ്പോള്‍ തന്നെ വാക്‌സിനുകള്‍ എടുത്തുകഴിഞ്ഞു. രണ്ട് അസുഖങ്ങളുടെ വാക്‌സിനുകളും ഒരേസമയം എടുക്കാവുന്നതാണ്. ജനറല്‍ പ്രാക്ടീഷണര്‍മാര്‍, ഫാര്‍മസികള്‍, മറ്റ് ആരോഗ്യകേന്ദ്രങ്ങള്‍, പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും വാക്‌സിന്‍ … Read more

വണ്ണം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഈ മരുന്നുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? അപകടമെന്ന് അയർലണ്ടിലെ ആരോഗ്യവിദഗ്ദ്ധർ

അയര്‍ലണ്ടില്‍ അമിതവണ്ണം, പ്രമേഹം എന്നിവയുടെ ചികിത്സയ്‌ക്കെന്ന പേരില്‍ ഓണ്‍ലൈനില്‍ വില്‍ക്കപ്പെടുന്ന വ്യാജ മരുന്നുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. ഭാരം കുറയ്ക്കല്‍, പ്രമേഹം നിയന്ത്രിക്കല്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളിലെ ചേരുവയായ Semaglutide അടങ്ങിയിട്ടുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പൗഡര്‍ രൂപത്തിലും, കുത്തി വയ്ക്കാവുന്ന ദ്രാവകം അടങ്ങിയ പെന്‍ രൂപത്തിലും ഇവ ഓണ്‍ലൈന്‍ വഴി വ്യാപകമായി വില്‍ക്കപ്പെടുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇത്തരം 254 വ്യാജ മരുന്നുകളാണ് Health Products Regulatory Authority (HPRA) പിടിച്ചെടുത്തത്. … Read more

അയർലണ്ടിൽ രക്ത ബാങ്കുകളിലെ സ്റ്റോക്ക് പതിവിലും കുറഞ്ഞു; ജനങ്ങളോട് രക്തം ദാനം ചെയ്യാൻ അഭ്യർത്ഥന

അയര്‍ലണ്ടില്‍ അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാനുള്ള രക്തത്തിന്റെ സ്‌റ്റോക്കില്‍ വലിയ കുറവ്. രക്ത ബാങ്കുകളിലെ രക്തത്തിന്റെ സ്‌റ്റോക്ക്, പ്രത്യേകിച്ചും ഒ നെഗറ്റീവ്, എ നെഗറ്റീവ്, ബി നെഗറ്റീവ് എന്നിവയുടേത് വളരെ താഴ്ന്ന നിലയിലാണെന്നും, കൂടുതല്‍ പേര്‍ രക്തം ദാനം ചെയ്യാനായി മുന്നോട്ടുവരണമെന്നും The Irish Blood Transfusion Service (IBTS) അഭ്യര്‍ത്ഥിച്ചു. ഈ മൂന്ന് ടൈപ്പ് രക്തത്തിന്റെയും സ്റ്റോക്ക്, ഇനി അടുത്ത മൂന്ന് ദിവസത്തേയ്ക്ക് കൂടി മാത്രമേ ഉള്ളൂ. വരുന്ന ഏഴ് ദിവസത്തേയ്ക്കുള്ള സ്‌റ്റോക്ക് എല്ലായ്‌പോഴും തയ്യാറാക്കി വയ്ക്കുന്നതാണ് അയര്‍ലണ്ടിലെ … Read more

ഏറ്റവും കൂടുതൽ കാൻസർ ബാധയുണ്ടാകുന്ന ഇയു രാജ്യങ്ങളിൽ അയർലണ്ട് രണ്ടാം സ്ഥാനത്ത്

യൂറോപ്യൻ യൂണിയനിൽ കാൻസർ ബാധിക്കുന്നവർ ഏറ്റവുമധികമുള്ള രാജ്യങ്ങളിലൊന്നായി അയർലണ്ട്. യൂറോപ്യൻ കമ്മീഷൻ പുറത്തുവിട്ട 2022-ലെ റിപ്പോർട്ട് പ്രകാരം ഡെന്മാർക് കഴിഞ്ഞാൽ ഇയുവിൽ ഏറ്റവുമധികം കാൻസർ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത് അയർലണ്ടിലാണ്. റിപ്പോർട്ട് പ്രകാരം അയർലണ്ടിലെ 1 ലക്ഷം ആളുകളിൽ 641.6 പേർക്ക് വീതം കാൻസർ ബാധിക്കുന്നു. ഇയു ശരാശരിയേക്കാൾ 12.1% മുകളിലാണിത്. 1 ലക്ഷത്തിൽ 728.5 പേർക്ക് കാൻസർ ബാധിക്കുന്ന ഡെന്മാർക് ആണ് പട്ടികയിൽ ഒന്നാമത്. ഇക്കാര്യത്തിൽ ഏറ്റവും താഴെ ബൾഗേറിയ ആണ്- 422.4. അതേസമയം അയർലണ്ടിൽ … Read more