അയർലണ്ടിൽ 18 വയസുകാരായ വിദ്യാർത്ഥികൾക്ക് മെയ് 1 മുതൽ ചൈൽഡ് ബെനഫിറ്റ് പേയ്മെന്റ് ലഭ്യമാകും

മുഴുവന്‍ സമയ വിദ്യാര്‍ത്ഥികളായ 18 വയസുകാരെ കൂടി ചൈല്‍ഡ് ബെനഫിറ്റ് പേയ്‌മെന്റ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നത് മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച നിര്‍ദ്ദേശം സാമൂഹികസുരക്ഷാ വകുപ്പ് മന്ത്രി ഹെതര്‍ ഹംഫ്രിസ് ഇന്നലെ മന്ത്രിസഭയില്‍ അവതരിപ്പിക്കുകയും, പദ്ധതി നടപ്പിലാക്കാനായി മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുകയും ചെയ്തു. 2024 ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട പദ്ധതി സെപ്റ്റംബര്‍ മാസം മുതല്‍ നടപ്പില്‍ വരുത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍ മെയ് മാസത്തോടെ പദ്ധതി നടപ്പിലാക്കാന്‍ വകുപ്പ് ഒരുക്കമാണെന്നാണ് മന്ത്രി ഹംഫ്രിസ് മന്ത്രിസഭയെ … Read more

അയർലണ്ടിലെ 13 ലക്ഷം പേർക്ക് ഈയാഴ്ച ഡബിൾ സോഷ്യൽ വെൽഫെയർ പേയ്‌മെന്റുകൾ നൽകും

അയര്‍ലണ്ടിലെ 13 ലക്ഷം പേര്‍ക്ക് ഈയാഴ്ച ഡബിള്‍ സോഷ്യല്‍ വെല്‍ഫെയര്‍ പേയ്‌മെന്റുകള്‍ ലഭിക്കുമെന്ന് സാമൂഹികക്ഷേമ വകുപ്പ്. ജീവിതച്ചെലവ് പിടിച്ചുനിര്‍ത്താനായി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച ബജറ്റ് പ്രഖ്യാപനമാണ് ഈയാഴ്ച നടപ്പാക്കുന്നത്. പെന്‍ഷന്‍കാര്‍, കെയറര്‍മാര്‍, സിംഗിള്‍ പാരന്റ്‌സ്, വരുമാനം കുറഞ്ഞ കുടുംബങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിങ്ങനെ അര്‍ഹരായവര്‍ക്ക് 342 മില്യണ്‍ യൂറോയാണ് വെല്‍ഫെയര്‍ പേയ്‌മെന്റിനായി വകയിരുത്തിയിട്ടുള്ളത്. കോസ്റ്റ് ഓഫ് ലിവിങ്ങുമായി ബന്ധപ്പെട്ട് 2024 ബജറ്റിലെ ഒമ്പതാമത്തെ ലംപ്‌സം പേയ്‌മെന്റാണിത്. കഴിഞ്ഞ 12 വര്‍ഷമായി ജോബ് സീക്കേഴ്‌സ് അലവന്‍സിലുള്ളവര്‍ക്കും ഈ സഹായം … Read more

അയർലണ്ടിലെ പഴയ കെട്ടിടങ്ങൾ നവീകരിച്ച് ജനങ്ങൾക്ക് തുറന്നുകൊടുക്കാൻ സർക്കാരിന്റെ പുതിയ പദ്ധതി

അയര്‍ലണ്ടിലെ വിവിധ കൗണ്ടികളിലായി ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടങ്ങള്‍ ഏറ്റെടുത്ത് നവീകരിച്ച ശേഷം സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ സര്‍ക്കാരിന്റെ പുതിയ പദ്ധതി. പഴയ ഗാര്‍ഡ സ്റ്റേഷനുകള്‍, പാരിഷ് ഹാളുകള്‍, സ്‌കൂളുകള്‍, പോസ്റ്റ് ഓഫിസുകള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ നവീകരിച്ച് ഉപയോഗയോഗ്യമാക്കുന്ന തരത്തിലാണ് പദ്ധതി. 4.5 മില്യണ്‍ യൂറോ മുടക്കിയാണ് ഇത്തരത്തിലുള്ള 24 സ്ഥലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയെന്ന് Department of Rural and Community Development വ്യക്തമാക്കി. പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുക. നവീകരണ തുകയും സ്ഥാപനങ്ങള്‍ക്കാണ് കൈമാറുക. പട്ടണങ്ങള്‍, … Read more