അയർലണ്ടിൽ വീണ്ടും കുടിയേറ്റ വിരുദ്ധരുടെ അക്രമം; അഭയാർത്ഥികൾക്കായി വിട്ടുകൊടുത്ത സ്ഥലത്തെ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ചു
അയർലണ്ടിൽ വീണ്ടും അക്രമം അഴിച്ചുവിട്ട് കുടിയേറ്റ വിരുദ്ധർ. ടിപ്പററിയിലെ Clonmel-ൽ അഭയാർത്ഥികളെ താമസിപ്പിക്കാൻ വിട്ടുനൽകിയ സ്ഥലത്താണ് വ്യാഴാഴ്ച ഒരു സംഘം സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ചത്. ഒപ്പം നിരവധി വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. ഇവിടെ കരാർ ജോലി ചെയ്യുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകേണ്ടതായും വന്നു. സ്ഥലത്ത് കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതിനു പിന്നാലെയാണ് അക്രമം നടന്നിരിക്കുന്നത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും, അന്വേഷണം നടക്കുകയാണെന്നും ഗാർഡ അറിയിച്ചു. … Read more





