അയർലണ്ടിലെ നീതിന്യായവകുപ്പ് പരാജയമോ? മന്ത്രിക്കെതിരെ അവിശ്വാസപ്രമേയം

ഡബ്ലിന്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീക്കെതിരെ അവിശ്വാസപ്രമേയവുമായി പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein. ഡിസംബര്‍ 5 ചൊവ്വാഴ്ചയാണ് പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയം സംബന്ധിച്ചുള്ള വോട്ടെടുപ്പ് നടക്കുക. നേരത്തെയും നഗരത്തില്‍ അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ മന്ത്രിക്കും, ഗാര്‍ഡ നേതൃത്വത്തിനുമെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. പ്രമേയം പാര്‍ലമെന്റില്‍ പരാജയപ്പെടാനും, മക്കന്റീ പ്രമേയത്തെ അതിജീവിക്കാനുമാണ് ഏറ്റവുമധികം സാധ്യതയെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. നഗരത്തിലുണ്ടായ കലാപത്തെ നേരിടാന്‍ മന്ത്രിയും, ഗാര്‍ഡ കമ്മിഷണറായ ഡ്രൂ ഹാരിസും സജ്ജരായിരുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മൂന്ന് കുട്ടികള്‍ക്കും, ഒരു ആയയ്ക്കുമാണ് നവംബര്‍ 23 … Read more

അയർലണ്ടിൽ സ്വവർഗാനുരാഗത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട പുരുഷന്മാരുടെ വിവരങ്ങൾ ഔദ്യോഗിക രേഖകളിൽ നിന്നും നീക്കം ചെയ്യും

അയര്‍ലണ്ടില്‍ മുന്‍കാലത്ത് പുരുഷന്മാര്‍ തമ്മിലുള്ള സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുടെ വിവരങ്ങള്‍ ഔദ്യോഗിക രേഖകളിൽ നിന്നും നശിപ്പിക്കാന്‍ സര്‍ക്കാര്‍. ഉഭയസമ്മതപ്രകാരം പുരുഷന്മാര്‍ തമ്മില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇവര്‍ക്ക് മേല്‍ കുറ്റം ചുമത്തിയതും, ശിക്ഷിക്കപ്പെട്ടതമായി രേഖകളാണ് നീക്കം ചെയ്യുക. ഒപ്പം സ്വവര്‍ഗാനുരാഗികളായ ആളുകളുടെ ലൈംഗിക ചായ്‌വ് (Sexual Orientation) മാറ്റിക്കുന്ന Conversion Therapy-ക്ക് നിരോധനമേര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ ചൊവ്വാഴ്ച വ്യക്തമാക്കി. 1993 വരെ അയര്‍ലണ്ടില്‍ സ്വവര്‍ഗരതി കുറ്റകരമായിരുന്നു. ഇക്കാലയളവ് വരെ 941 പുരുഷന്മാരെ ഇതിന്റെ പേരില്‍ ശിക്ഷിച്ചിട്ടുണ്ട്. ഇവരുടെ ശിക്ഷാരേഖകളുമായി … Read more

അയർലണ്ടിൽ വംശീയാധിക്ഷേപം തടയാനുള്ള പുതിയ ബിൽ; എതിരഭിപ്രായങ്ങൾ തള്ളി മന്ത്രി

അയര്‍ലണ്ടിലെ പുതിയ വംശീയാധിക്ഷേപ സംരക്ഷണ ബില്ലിന് എതിരായ അഭിപ്രായങ്ങളെ തള്ളി നീതിന്യായ വകുപ്പ് മന്ത്രി സൈമണ്‍ ഹാരിസ്. മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകനായ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, ടെസ്ല, ട്വിറ്റര്‍ എന്നിവയുടെ മേധാവിയായ ഇലോണ്‍ മസ്‌ക് തുടങ്ങിയവരാണ് ബില്ലിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നത്. ‘താന്‍, തന്റെ രാഷ്ട്രീയദര്‍ശനങ്ങള്‍ രൂപപ്പെടുത്തുന്നത് ട്രംപ് കുടുംബത്തിന്റെയോ, മസ്‌കിന്റെയോ, അദ്ദേഹത്തിന്റെ കൂട്ടാളികളുടെയോ പക്കല്‍ നിന്നല്ല’ എന്നാണ് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഹാരിസ് പറഞ്ഞത്. നിലവില്‍ Dail-ല്‍ പാസായ Criminal Justice (Incitement to … Read more

അയർലണ്ടിൽ പൗരത്വ അപേക്ഷയ്ക്ക് ഇനി സ്കോർ കാർഡ് നിർബന്ധം; എന്താണ് സ്കോർ കാർഡ്? എങ്ങനെ സ്കോർ നേടാം?

2022 ജനുവരി മുതല്‍ അയര്‍ലണ്ടില്‍ പൗരത്വ അപേക്ഷ നല്‍കുന്നവര്‍, പൗരത്വം ലഭിക്കാനായി നിശ്ചിത സ്‌കോര്‍ നേടിയിരിക്കണമെന്ന രീതിയില്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി അധികൃതര്‍. രാജ്യത്ത് താമസിച്ചതിനുള്ള തെളിവ് അടിസ്ഥാനമാക്കിയാണ് സ്‌കോര്‍ നിശ്ചയിക്കുക. കുറഞ്ഞത് 150 പോയിന്റ് എങ്കിലും ഉള്ളവര്‍ക്ക് മാത്രമേ ഇനിമുതല്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ സാധിക്കൂ. സ്‌കോര്‍ കാര്‍ഡ് സംവിധാനം എന്നാണ് ഈ രീതി അറിയപ്പെടുക. ഓരോ വര്‍ഷവും അയര്‍ലണ്ടില്‍ താമസിച്ചതിന് വെവ്വേറെ തെളിവുകള്‍ ഹാജരാക്കേണ്ടതുണ്ട്. ഈ തെളിവുകള്‍ക്ക് പോയിന്റുകളുമുണ്ട്. ഈ തെളിവുകളുടെയെല്ലാം പോയിന്റ് കൂട്ടി നോക്കുമ്പോള്‍ … Read more

രേഖകളില്ലാതെ അയർലണ്ടിൽ താമസിക്കുന്ന കുടിയേയേറ്റക്കാരെ നിയമപരമായി അംഗീകരിക്കും; സുപ്രധാന പ്രഖ്യാനവുമായി നീതിന്യായ വകുപ്പ്; അർഹരായവർ ഇവർ

മതിയായ രേഖകളില്ലാതെയും, രേഖകള്‍ ഒന്നും തന്നെയില്ലാതെയും അയര്‍ലണ്ടില്‍ ജീവിക്കുന്ന കുടിയേറ്റക്കാരെയും, അവരുടെ കുടുംബങ്ങളെയും നിയമപരമായി അംഗീകരിക്കാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം. അര്‍ഹരായ കുടിയേറ്റക്കാരെ രാജ്യത്ത് തുടരാന്‍ അനുവദിക്കുമെന്നും, താമസം നിയമപരമായി അംഗീകരിക്കുമെന്നും നീതിന്യായ വകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ RTE News-നോട് പറഞ്ഞു. അര്‍ഹരായ കുടിയേറ്റക്കാര്‍ നിശ്ചിതകാലയളവ് അയര്‍ലണ്ടില്‍ താമസിച്ചവരാണെങ്കില്‍, അവര്‍ക്കും, കുടുംബത്തിനും ഇതിന്റെ ഗുണം ലഭിക്കും. അയര്‍ലണ്ടില്‍ കാലങ്ങളായി ജോലിയെടുത്ത് ജീവിക്കുന്ന കുടുംബംഗങ്ങളുണ്ടെന്നും, അവരുടെ കുട്ടികള്‍ ഇവിടെ ജനിച്ച്, ഇവിടുത്തെ സ്‌കൂളുകളില്‍ പഠിക്കുന്നവരാണെന്നും മക്കന്റീ പറഞ്ഞു. … Read more