Blackhorse – The Point റൂട്ടിൽ ഇന്ന് രാവിലെ ലുവാസ് സർവീസ് മുടങ്ങും; ടിക്കറ്റ് ഡബ്ലിൻ ബസിൽ ഉപയോഗിക്കാം

ഡബ്ലിനിലെ Blackhorse – The Point റൂട്ടില്‍ ഇന്ന് രാവിലെ Red Line സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് ലുവാസ് അധികൃതര്‍. Rialto പ്രദേശത്ത് ഇന്നലെ രാത്രി ഉണ്ടായ ചില പ്രശ്‌നങ്ങള്‍ കാരണം ഇന്ന് രാവിലെ സര്‍വീസ് ഉണ്ടായിരിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

ഈ റൂട്ടിലെ യാത്രക്കാര്‍ക്ക് തങ്ങളുടെ ടിക്കറ്റുകള്‍ ഡബ്ലിന്‍ ബസില്‍ ഉപയോഗിക്കാമെന്നും ലുവാസ് നടത്തിപ്പുകാര്‍ അറിയിച്ചു.

അതേസമയം നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 8 വരെ Phibsborough Northbound പ്ലാറ്റ്‌ഫോമില്‍ ഗ്രീന്‍ ലൈന്‍ സര്‍വീസ് ഉണ്ടായിരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോമില്‍ നിന്നും ട്രാമില്‍ കയറാനോ ഇറങ്ങാനോ സാധിക്കില്ല. Northbound-ലേയ്ക്ക് യാത്ര ചെയ്യാനായി Cabra, Grangegorman സ്റ്റോപ്പുകള്‍ ഉപയോഗിക്കാം.അതേസമയം Phibsborough Southbound പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതില്‍ തടസമില്ല.

ഉഭോക്താക്കളുടെ സഹകരണത്തില്‍ ലുവാസ് അധികൃതര്‍ നന്ദിയറിയിച്ചു.

Share this news

Leave a Reply

%d bloggers like this: