കോർക്കിലെ ഗതാഗതക്കുരുക്ക് പകുതിയായി കുറഞ്ഞു; 215 മില്യൺ ചെലവിട്ട Dunkettle Interchange പദ്ധതി ഉദ്‌ഘാടനം ചെയ്ത് മീഹോൾ മാർട്ടിൻ

കോര്‍ക്കുകാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന Dunkettle Interchange ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ ഔദ്യോഗികമായി ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. കോര്‍ക്ക് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി 215 മില്യണ്‍ യൂറോ ചെലവിട്ടാണ് 10 കി.മീ നീളത്തിലുള്ള ഇന്റര്‍ചേഞ്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കോര്‍ക്ക് നഗരത്തില്‍ നിന്നും 5 കി.മീ മാറി സ്ഥിതി ചെയ്യുന്ന പദ്ധതിയില്‍ 18 റോഡ് ലിങ്കുകള്‍, ഏഴ് പുതിയ പാലങ്ങള്‍ എന്നിവയുണ്ട്. കോര്‍ക്ക്-ഡബ്ലിന്‍ M8 മോട്ടോര്‍വേ അടക്കം നാല് ദേശീയപാതകള്‍ ഇവിടെ സംഗമിക്കുന്നു. 2013-ല്‍ പ്ലാനിങ് പെര്‍മിഷന്‍ ലഭിച്ച … Read more

അയർലണ്ടിലെ റോഡുകളിൽ വീണ്ടും ടോൾ വർദ്ധന; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

അയര്‍ലണ്ടിലെ വിവിധ റോഡുകളില്‍ പുതുവര്‍ഷത്തില്‍ ടോള്‍ ചാര്‍ജ്ജുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നു. ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ടോള്‍ വര്‍ദ്ധിപ്പിക്കുന്നതായി Transport Infrastructure Ireland (TII) പ്രഖ്യാപിച്ചിരിക്കുന്നത്. M50 മോട്ടോര്‍വേ, എട്ട് ദേശീയ പാതകള്‍, ഡബ്ലിന്‍ പോര്‍ട്ട് ടണല്‍ എന്നിവിടങ്ങളിലെ ടോള്‍ ചാര്‍ജ്ജുകളാണ് 2024 ജനുവരി 1 മുതല്‍ വര്‍ദ്ധിപ്പിക്കുക. M50 മോട്ടോര്‍വേ M50-യില്‍ 40% വരെയാണ് ടോള്‍ ചാര്‍ജ്ജ് വര്‍ദ്ധിക്കുക. ഹെവി ഗുഡ്‌സ് വാഹനങ്ങളുടെ ടോള്‍ ആണ് ഏറ്റവുമധികം വര്‍ദ്ധിക്കുക. പുതുക്കിയ ടോള്‍ ചാര്‍ട്ട് ചുവടെ: … Read more

ഒരു തവണ പോലും ടോൾ നൽകാതെ M50-യിലൂടെ 500 യാത്രകൾ; ഡ്രൈവർക്ക് 19,000 യൂറോ പിഴ വിധിച്ച് കോടതി

അയര്‍ലണ്ടിലെ M50-യില്‍ ടോള്‍ നല്‍കാതെ മുങ്ങിനടന്ന 26 പേര്‍ക്ക് വമ്പന്‍ തുക പിഴ വിധിച്ച് ഡബ്ലിന്‍ ജില്ലാ കോടതി. 500 തവണയോളം M50 വഴി യാത്ര ചെയ്തിട്ടും ഒരു തവണ പോലും ടോള്‍ നല്‍കാത്ത കേസും ഇതില്‍ പെടുന്നു. 2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സംഭവങ്ങളിലാണ് വാദം നടന്നത്. രാജ്യത്തെ പൊതുഗതാഗതപരിപാലനം നടത്തുന്ന ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ അയര്‍ലണ്ട് (TII) ആണ് ടോള്‍ നല്‍കാതെ മുങ്ങുന്നവര്‍ക്കെതിരെ കേസുമായി കോടതിയിലെത്തിയത്. ഇതിന് മുമ്പ് ടോള്‍ അടയ്ക്കണമെന്ന് കാട്ടി നൂറുകണക്കിന് … Read more

ഡബ്ലിനിൽ പുതിയ ലുവാസ് ട്രാമുകൾ വാങ്ങും, സർവീസ് വ്യാപിപ്പിക്കും; 300 മില്യന്റെ പദ്ധതിയുമായി TII

ഡബ്ലിനില്‍ പുതിയ ലുവാസ് ട്രാമുകള്‍ വാങ്ങാനും, നിലവിലെ സര്‍വീസുകള്‍ വ്യാപിപ്പിക്കാനുമായി 300 മില്യണ്‍ യൂറോയുടെ പദ്ധതിയുമായി Transport Infrastructure Ireland (TII). പുതിയ ട്രാമുകള്‍ വാങ്ങുന്നതോടെ നിലവിലെ പഴയ ട്രാമുകളുടെ ഉപയോഗം നിര്‍ത്തുകയും ചെയ്യും. പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള പ്രാരംഭനടപടികള്‍ TII ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതിയ ട്രാമുകള്‍ വാങ്ങാന്‍ കരാര്‍ ക്ഷണിച്ചിട്ടുമുണ്ട്. നിലവിലെ ലുവാസ് ഡബ്ലിനില്‍ 44 കി.മീ വ്യാപിച്ച് കിടക്കുന്നതാണ്. 81 Light Rail Vehicles (LRVs) ആണ് ഇതിലൂടെ സര്‍വീസ് നടത്തുന്നത്. ഇതില്‍ 40 … Read more

കോർക്കിലെ പല റോഡുകളിലും അപകടഭീഷണി; പുതിയ വേഗപരിധി നിർദ്ദേശത്തെ എതിർത്ത് കൗൺസിലർമാർ

കോര്‍ക്കിലെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി പുനഃക്രമീകരിക്കാനുള്ള Transport Infrastructure Ireland (TII)-യുടെ നിര്‍ദ്ദേശം എതിര്‍പ്പുകളോടെ അംഗീകരിച്ച് കൗണ്ടി കൗണ്‍സിലര്‍മാര്‍. കൗണ്ടിയിലെ പല റോഡുകളിലും അപകടസാധ്യതകളുണ്ടെന്നും, എന്നാല്‍ അതൊന്നും പരിഗണിക്കാതെയാണ് വേഗപരിധി നിര്‍ദ്ദേശം നടപ്പിലാക്കാന്‍ TII തീരുമാനമെടുത്തതെന്നും കൗണ്‍സിലര്‍മാര്‍ വിമര്‍ശനമുന്നയിച്ചു. തന്റെ മുനിസിപ്പല്‍ ഡിസ്ട്രിക്ടിലെ Raffen junction വളരെയേറെ അപകടസാധ്യതയുള്ള പ്രദേശമാണെന്ന് Carrigaline-ല്‍ നിന്നുള്ള കൗണ്‍സിലറായ Marcia D’Alton യോഗത്തില്‍ പറഞ്ഞു. ഇവിടുത്തെ N28, R610 റോഡുകള്‍ ഒരുമിക്കുന്ന ജങ്ഷനിലെ വേഗപരിധി പുനഃപരിശോധിക്കണമെന്ന് താന്‍ പലതവണ TII-യോട് ആവശ്യപ്പെട്ടിട്ടും … Read more

അയർലണ്ടിലെ റോഡുകളിൽ ജൂലൈ 1 മുതൽ ടോളുകൾ വർദ്ധിക്കും

അയര്‍ലണ്ടിലെ റോഡുകളില്‍ ജൂലൈ 1 മുതല്‍ ടോളുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് Department of Transport and Transport Infrastructure Ireland (TII). ആറ് മാസത്തേയ്ക്ക് ടോളുകള്‍ വര്‍ദ്ധിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനം ജൂണ്‍ 30-ഓടെ അവസാനിക്കുകയാണ്. ഇതോടെ തൊട്ടടുത്ത ദിവസം മുതല്‍ ടോളുകളില്‍ വര്‍ദ്ധനയുണ്ടാകും. നിലവിലെ പണപ്പെരുപ്പമാണ് ടോള്‍ വര്‍ദ്ധിപ്പിക്കാന്‍ കാരണമായി TII പറയുന്നത്. 2021 ഓഗസ്റ്റിനും, 2022 ഓഗസ്റ്റിനുമിടെ പണപ്പെരുപ്പം (current rate of inflation (CPI) ) 8.6% വര്‍ദ്ധിച്ചതായി TII വ്യക്തമാക്കി. അയര്‍ലണ്ടിലെ ദേശീയറോഡ് ശൃംഖലയില്‍ … Read more