പത്ത് വർഷത്തിനിടെ ആദ്യമായി നെറ്റ്ഫ്ലിക്സ് സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ കുറവ്

പത്ത് വര്‍ഷത്തിനിടെ ആദ്യമായി തങ്ങളുടെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ കുറവ് വന്നതായി വെളിപ്പെടുത്തി നെറ്റ്ഫ്‌ളിക്‌സ്. 2022-ന്റെ ആദ്യ പാദത്തിലാണ് സബ്‌സ്‌ക്രൈബര്‍മാര്‍ കുറഞ്ഞതെന്ന് സ്ട്രീമിങ് രംഗത്തെ ഭീമന്മാരായ നെറ്റ്ഫ്‌ളിക്‌സ് വെളിപ്പെടുത്തിയതോടെ കമ്പനിയുടെ ഷെയറില്‍ ഇടിവുണ്ടായി. ഈ വര്‍ഷത്തിന്റെ ആദ്യ പാദം പിന്നിടുമ്പോള്‍ 221.6 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് നെറ്റ്ഫ്‌ളിക്‌സിനുള്ളത്. റഷ്യ-ഉക്രെയിന്‍ യുദ്ധം കാരണം റഷ്യയില്‍ നെറ്റ്ഫ്‌ളിക്‌സ് നിരോധിച്ചതാണ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം കുറയാന്‍ കാരണമെന്നാണ് കമ്പനി പറയുന്നത്. ഈ മൂന്ന് മാസം നെറ്റ്ഫ്‌ളിക്‌സിന്റെ വരുമാനം 1.6 ബില്യണ്‍ ഡോളറാണ്. എന്നാല്‍ 2021-ന്റെ അവസാനപാദത്തില്‍ … Read more

ഗെയിമിങ് രംഗത്തും കൈവച്ച് നെറ്റ്ഫ്ലിക്സ്; ആൻഡ്രോയ്ഡ് ഉപയോകതാക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത് അഞ്ച് ഗെയിമുകൾ

ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ്ങിന് പുറമെ ഗെയിമിങ് രംഗത്തും കൈവച്ച് നെറ്റ്ഫ്‌ളിക്‌സ്. ലോകമെങ്ങുമുള്ള ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കുവേണ്ടിയാണ് പരീക്ഷണാര്‍ത്ഥം Netflix Games കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ ഗെയിമുകള്‍ ഫോണുകളില്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. Stranger Things എന്ന പേരിലുള്ള രണ്ട് ഗെയിമുകളടക്കം അഞ്ച് ഗെയിമുകളാണ് നെറ്റ്ഫ്‌ളിക്‌സ് ആദ്യ ഘട്ടത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്ലാറ്റ്‌ഫോമിലെ ജനപ്രിയ സീരീസുകളിലൊന്നാണ് Stranger Things. അതേസമയം പ്ലാറ്റ്‌ഫോമിലെ കണ്ടന്റുകളുമായി ബന്ധമില്ലാത്ത മൂന്ന് സാധാരണ ഗെയിമുകളും ലഭ്യമാണ്. നിലവില്‍ നെറ്റ്ഫ്‌ളിക്‌സ് അക്കണ്ട് ഉള്ള എല്ലാവര്‍ക്കും സൗജന്യമായി ഈ ഗെയിമുകള്‍ കളിക്കാം. … Read more