അയർലണ്ടിൽ സംഭാവനകൾ നൽകുന്നതിന് രക്ഷിതാക്കളെ നിർബന്ധിക്കാൻ സ്‌കൂളുകൾക്ക് അധികാരമില്ല

സ്വമേധയാ കൊടുക്കുന്ന സംഭാവനകള്‍ (voluntary contribution) നല്‍കുന്നതിന് രക്ഷിതാക്കളെ നിര്‍ബന്ധിക്കാന്‍ സ്‌കൂളുകള്‍ക്ക് അധികാരമില്ലെന്ന് വിദ്യാഭ്യാസമന്ത്രി നോര്‍മ ഫോളി. പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ മാസത്തില്‍ സൗജന്യ പുസ്തകവിതരണം നടത്താനുള്ള 53 മില്യണ്‍ യൂറോയുടെ പദ്ധതി പ്രഖ്യാപിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പല സ്‌കൂളുകളും സംഭാവനകളുടെ പേരില്‍ വലിയ തുക ആവശ്യപ്പെടുന്നത് രക്ഷിതാക്കല്‍ക്ക് സാമ്പത്തികഭാരമേല്‍പ്പിക്കുന്നതായി പത്രപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഫോളിയുടെ പ്രതികരണം. രാജ്യത്തെ വിദ്യാഭ്യാസനിയമപ്രകാരം സ്‌കൂളുകള്‍ക്ക് ഇത്തരത്തില്‍ സംഭാവന നല്‍കാന്‍ രക്ഷിതാക്കളെ നിര്‍ബന്ധിക്കാന്‍ സാധിക്കില്ല. ഇത്തരം സംഭാവനകള്‍ പിരിക്കുന്നതില്‍ നിന്നും സ്‌കൂള്‍ … Read more

അയർലണ്ടിലെ സ്‌കൂളുകളിൽ പഠിപ്പിക്കാൻ അദ്ധ്യാപകരില്ല; അദ്ധ്യാപന വിദ്യാർത്ഥികളും, വിരമിച്ചവരുമടക്കം 200 പേരെ നിയമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

അയര്‍ലണ്ടിലെ സ്‌കൂളുകളിലെ ജീവനക്കാരുടെ എണ്ണക്കുറവ് പരിഹരിക്കുന്നതിനായി 200 പകരക്കാരെ നിയമിക്കുന്നത് അടക്കമുള്ള സുപ്രധാനപ്രഖ്യാപനങ്ങളുമായി വിദ്യാഭ്യാസമന്ത്രി. അദ്ധ്യാപന വിദ്യാര്‍ത്ഥികള്‍, വിരമിച്ച അദ്ധ്യാപകര്‍ എന്നിവരെയടക്കം താല്‍ക്കാലികമായി നിയമിക്കുമെന്നാണ് മന്ത്രി നോര്‍മ ഫോളി പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് കാരണം ധാരാളം അദ്ധ്യാപകരും, മറ്റ് ജീവനക്കാരും അവധിയെടുക്കുന്നത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്ന പശ്ചാത്തലത്തിലാണ് സുപ്രധാന നിര്‍ദ്ദേശങ്ങളുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് പ്രശ്‌നപരിഹാരത്തിനായി വിവിധ സ്‌കൂളുകളുടെ മാനേജ്‌മെന്റുകള്‍ മന്ത്രിയുമായി കൂട്ടിക്കാഴ്ച നടത്തിയിരുന്നു. ജീവനക്കാര്‍ എത്താത്തത് കാരണം വിദൂര പഠനത്തിലേയ്ക്ക് പോകാന്‍ തങ്ങള്‍ … Read more