ഡബ്ലിനിലെ ജയിലിൽ 6,000 യൂറോയുടെ മയക്കുമരുന്ന് ജീൻസിൽ തുന്നിപ്പിടിപ്പിച്ച നിലയിൽ; കണ്ടെത്തിയത് അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ എന്നും ജയിൽ അധികൃതർ
ഡബ്ലിനിലെ വീറ്റ്ഫീൽഡ് ജയിലിൽ (Wheatfield Prison) തടവുകാരന് നൽകാനായി എത്തിച്ച ഒരു ജീൻസിനുള്ളിൽ തുന്നിച്ചേർത്ത നിലയിൽ 6,000 യൂറോ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി. ജയിലുകളിലേക്ക് നിരോധിത വസ്തുക്കൾ കടത്തുന്നത് തടയുന്നതിനായി ഐറിഷ് പ്രിസൺ സർവീസ് (ഐപിഎസ്) അത്യാധുനിക സാങ്കേതിക വിദ്യകളും കർശനമായ സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയതിന്റെ ഫലമായാണ് ഈ കണ്ടെത്തൽ ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. ഈ ആഴ്ച മാത്രം വീറ്റ്ഫീൽഡ് ജയിലിൽ നടത്തിയ വിവിധ പരിശോധനകളിൽ മൊബൈൽ ഫോണുകളും മയക്കുമരുന്നും ഉൾപ്പെടെ നിരവധി വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. ഇതിനുപുറമെ, … Read more



