ഫാ. സാംസണ്‍ മണ്ണൂര്‍ നയിക്കുന്ന റസിഡന്‍ഷ്യല്‍ ധ്യാനം 2024 ഫെബ്രുവരി 12,13,14 തീയതികളില്‍ കൗണ്ടി ക്ലെയറിൽ

ഡബ്ലിന്‍: പ്രശസ്ത വചന പ്രഘോഷകനും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ വൈദികനുമായ ഫാ. സാംസണ്‍ മണ്ണൂര്‍ നയിക്കുന്ന റസിഡന്‍ഷ്യല്‍ ധ്യാനം 2024 ഫെബ്രുവരി 12,13,14 (തിങ്കള്‍, ചൊവ്വ, ബുധന്‍) തീയതികളില്‍ കൗണ്ടി ക്ലെയറിലെ St. Flannan’s College ല്‍ വച്ചു നടത്തപ്പെടുന്നു. പ്രശസ്ത വചനപ്രഘോഷകനായ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലച്ചനോടൊപ്പം ദൈവവചനത്തിന്റെ അഗ്‌നി അഭിഷേകമായി മനുഷ്യമനസ്സുകളിലേയ്ക്ക് പകര്‍ന്നു നല്‍കി ദൈവമഹത്വം ഏവര്‍ക്കും അനുഭവവേദ്യമാക്കി തീര്‍ക്കുന്ന അനേകം ധ്യാനശുശ്രൂഷകളിലൂടെ ശ്രദ്ധേയനായ സാംസണ്‍ അച്ചന്‍ ആദ്യമായാണ് അയര്‍ലണ്ടില്‍ താമസിച്ചുള്ള ധ്യാനത്തിന് നേതൃത്വം … Read more

ബ്ളാക്ക്റോക്ക് സീറോ മലബാർ പള്ളിയിൽ വിഭൂതി തിരുനാൾ; നോമ്പിലേക്കുള്ള വാതായനങ്ങൾ തുറക്കുന്ന കുരിശുവര പെരുന്നാൾ ഫെബ്രുവരി 12-ന്

ഡബ്ലിൻ : സിറോ മലബാർ കാത്തോലിക് കമ്മ്യൂണിറ്റി ബ്ലാക്ക്‌റോക്ക് മാസ്സ് സെന്ററിൽ ഫെബ്രുവരി 12 ന്  തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക്   ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ വച്ച് വലിയ നോമ്പ് കാലത്തിന്റെ ആരംഭം കുറിക്കുന്ന വിഭൂതി തിരുന്നാൾ ആഘോഷിക്കുന്നു.അന്നേ ദിവസം  വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ഥനകളും ഉണ്ടായിരിക്കും. “മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ നീ ഒരിക്കൽ മടങ്ങും” എന്ന ഓർമ പുതുക്കിക്കൊണ്ടാണ് വലിയ നോമ്പ് കാലത്തിൻറെ ആരംഭം കുറിക്കുന്ന കുരിശുവര പെരുന്നാൾ കടന്നുവരുന്നത്.  ആദ്യകാലങ്ങളിൽ … Read more

ജനുവരി മാസത്തിലെ റോമൻ കത്തോലിക്കാ മലയാളം കുർബാന ജനുവരി 21-ന് ഡബ്ലിനിൽ

ജനുവരി മാസത്തിലെ റോമൻ കത്തോലിക്കാ മലയാളം കുർബാന Dublin 15-ൽ Church of Mary Mother of Hope-ൽ വച്ച് ജനുവരി 21 ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് നടക്കും. ആയിരിക്കും.എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു. വിലാസം: Church of Mary Mother of HopePace CrescentLittle paceCo DublinD15X628വെബ്സൈറ്റ്: https://g.co/kgs/Ai9kec