ഐറിഷ് തീരത്ത് 157 മില്യന്റെ കൊക്കെയ്ൻ പിടികൂടിയ സംഭവം; ഏഴ് അറസ്റ്റ്; രണ്ടു പേർ കോടതിയിൽ

2,253 കിലോഗ്രാം മയക്കുമരുന്നുമായി ഐറിഷ് തീരത്ത് പിടിയിലായ കപ്പലില്‍ നിന്നും അറസ്റ്റ് ചെയ്തവരില്‍ രണ്ടുപോരെ കോടതിയില്‍ ഹാജരാക്കി. യു.കെ പൗരനായ ജെയ്മി ഹാര്‍ബ്രോണ്‍ (31), കൃത്യമായ താമസസ്ഥലം വ്യക്തമാകാത്ത ഉക്രെയിന്‍കാരനായ വിറ്റാലി ലാപ (60) എന്നിവരെയാണ് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തത്. ഇരുവരും ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല. ചൊവ്വാഴ്ച 11.30-ഓടെയാണ് 157 മില്യണ്‍ യൂറോയോളം വിപണിവിലവരുന്ന കൊക്കെയ്‌നുമായെത്തിയ ചരക്കുകപ്പല്‍ വെക്‌സ്‌ഫോര്‍ഡിലെ തെക്ക്-കിഴക്കന്‍ തീരത്തായി മണല്‍ത്തിട്ടയിലിയിച്ച് മുങ്ങാനാരംഭിച്ചത്. ഇതിന് നാല് ദിവസം മുമ്പുതന്നെ കപ്പലിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്ന ഗാര്‍ഡ … Read more