ഐറിഷ് തീരത്ത് 157 മില്യന്റെ കൊക്കെയ്ൻ പിടികൂടിയ സംഭവം; ഏഴ് അറസ്റ്റ്; രണ്ടു പേർ കോടതിയിൽ

2,253 കിലോഗ്രാം മയക്കുമരുന്നുമായി ഐറിഷ് തീരത്ത് പിടിയിലായ കപ്പലില്‍ നിന്നും അറസ്റ്റ് ചെയ്തവരില്‍ രണ്ടുപോരെ കോടതിയില്‍ ഹാജരാക്കി. യു.കെ പൗരനായ ജെയ്മി ഹാര്‍ബ്രോണ്‍ (31), കൃത്യമായ താമസസ്ഥലം വ്യക്തമാകാത്ത ഉക്രെയിന്‍കാരനായ വിറ്റാലി ലാപ (60) എന്നിവരെയാണ് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തത്. ഇരുവരും ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല.

ചൊവ്വാഴ്ച 11.30-ഓടെയാണ് 157 മില്യണ്‍ യൂറോയോളം വിപണിവിലവരുന്ന കൊക്കെയ്‌നുമായെത്തിയ ചരക്കുകപ്പല്‍ വെക്‌സ്‌ഫോര്‍ഡിലെ തെക്ക്-കിഴക്കന്‍ തീരത്തായി മണല്‍ത്തിട്ടയിലിയിച്ച് മുങ്ങാനാരംഭിച്ചത്. ഇതിന് നാല് ദിവസം മുമ്പുതന്നെ കപ്പലിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്ന ഗാര്‍ഡ മയക്കുമരുന്ന് വിരുദ്ധ സേനയും, സംഘടിതകുറ്റകൃത്യം തടയുന്നതിനായുള്ള പ്രത്യേകസംഘവും കോസ്റ്റ് ഗാര്‍ഡിന്റെയും, സൈനിക ഹെലികോപ്റ്ററിന്റെയും സഹായത്തോടെ കപ്പലിലുണ്ടായിരുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അയര്‍ലണ്ടിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. പനാമയിലാണ് ‘എംവി മാത്യു’ എന്ന പേരിലുള്ള കപ്പല്‍ രജിസിറ്റര്‍ ചെയ്തിരിക്കുന്നത്.

ഹാര്‍ബ്രോണിനെയും, ലാപയെയും കൂടാതെ 50-കാരനായ ഒരാളെയാണ് കപ്പലില്‍ നിന്നും അറസ്റ്റ് ചെയ്തത്. തുടരന്വേഷണത്തില്‍ ഇവരുമായി ബന്ധപ്പെട്ട് സംഘടിതകുറ്റകൃത്യം നടത്തുന്നതായി കരുതുന്ന നാല് പേരെ കൂടി ഗാര്‍ഡ അയര്‍ലണ്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. വലിയ അളവിലാണ് മയക്കുമരുന്ന് എത്തിച്ചതെന്നതിനാല്‍ ഇത് അയര്‍ലണ്ടില്‍ മാത്രം വില്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല എന്നാണ് അധികൃതര്‍ വിശ്വസിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: