കെവിൻ ഒബ്രിയന്റെ നേതൃത്വത്തിൽ വാട്ടർഫോർഡിൽ നടന്ന വാട്ടർഫോർഡ് ടൈഗേഴ്സ് കിഡ്സ് ക്രിക്കറ്റ് ക്യാമ്പ് വൻവിജയം
ഒക്ടോബർ 19-ന് വാട്ടർഫോർഡിൽ വച്ച് വാട്ടർഫോർഡ് ടൈഗേർഡ് ക്രിക്കറ്റ് ക്ലബ് അണിയിച്ചൊരുക്കിയ കുട്ടികളുടെ ക്രിക്കറ്റ് ക്യാമ്പ് വിജയകരമായി പൂർത്തിയായി. സൗത്ത് ഈസ്റ്റ് അയർലണ്ടിൽ തന്നെ പകരംവെക്കാനില്ലാത്ത ക്രിക്കറ്റ് ക്യാമ്പ്, വാട്ടർഫോർഡ് നഗരത്തിന്റെ കായിക രംഗത്തെ തന്നെ ഒരു സുപ്രധാന ഏടായി അടയാളപ്പെടുത്തി. വാട്ടർഫോർഡ് ടൈഗേഴ്സ് ക്രിക്കറ്റ് ക്ലബ്, കെവിൻ ഒബ്രിയൻ ക്രിക്കറ്റ് അക്കാദമി, ലിസ്മോർ ക്രിക്കറ്റ് ക്ലബ് എന്നിവർ സഹകരിച്ച് സംഘടിപ്പിച്ച ക്യാമ്പ്, യുവ ക്രിക്കറ്റ് താരങ്ങളെ ഗെയിമിലേക്ക് പരിചയപ്പെടുത്താനും അവർക്ക് ഗുണനിലവാരമുള്ള പരിശീലനം നൽകാനും ലക്ഷ്യമിട്ടു … Read more





