അയർലണ്ടിൽ വീശിയടിച്ച് ഡെബി കൊടുങ്കാറ്റ്; ഗോൾവേയിൽ വെള്ളപ്പൊക്കം; അവശിഷടങ്ങൾ ദേഹത്ത് വീണ് ഒരാൾക്ക് പരിക്ക്

അയര്‍ലണ്ടില്‍ ഇന്ന് രാവിലെ വീശിയടിച്ച ഡെബി കൊടുങ്കാറ്റില്‍ (Storm Debi) വ്യാപക നാശനഷ്ടം. രാജ്യത്ത് പലയിടത്തും മരങ്ങള്‍ കടപുഴകി വീഴുകയും, വൈദ്യുതിവിതരണം തടസ്സപ്പെടുകയും ചെയ്തപ്പോള്‍ കാറ്റില്‍ പറന്നുവന്ന കെട്ടിടത്തിന്റെ അവശിഷ്ടം ദേഹത്ത് വീണ് ഒരാള്‍ക്ക് പരിക്ക് പറ്റിയതായും റിപ്പോര്‍ട്ട് ചെയ്തു. ഗോള്‍വേ സിറ്റിയില്‍ പ്രളയം കാരണം നാശനഷ്ടങ്ങളുണ്ടായതിനെത്തുടര്‍ന്ന് പ്രതികൂല കാലാവസ്ഥ നാശനഷ്ടം സൃഷ്ടിച്ചാല്‍ ലഭിക്കുന്ന സര്‍ക്കാര്‍ സഹായം കൗണ്ടി ഗോള്‍വേയിലേയ്ക്കും വ്യാപിപ്പിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഗോള്‍വേ സിറ്റിക്ക് സമീപം Oranmore-ലും വെള്ളപ്പൊക്കം നാശം വിതച്ചു. ഇവിടെ കടല്‍ത്തീരത്ത് … Read more

അയർലണ്ടിൽ ഇന്ന് നാശം വിതയ്ക്കാൻ ഡെബി കൊടുങ്കാറ്റ്; സ്‌കൂളുകൾ അടച്ചിടും, ബസ് സർവീസുകൾ തടസ്സപ്പെടും

ഡെബി കൊടുങ്കാറ്റ് (Storm Debi) നാശം വിതയ്ക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഡബ്ലിന്‍ അടക്കം അയര്‍ലണ്ടിലെ 14 കൗണ്ടികളില്‍ അതീവജാഗ്രത പാലിക്കേണ്ട റെഡ് അലേര്‍ട്ട് നല്‍കി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. രാവിലെ 10 മണി വരെയെങ്കിലും സ്‌കൂളുകള്‍ തുറക്കരുതെന്നും, ജീവഹാനി വരെ സംഭവിക്കാവുന്ന തരത്തിലുള്ള കാലാവസ്ഥയാകും ഇന്ന് രാജ്യത്ത് ഉണ്ടാകുകയെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ക്ലെയര്‍, കെറി, ലിമറിക്ക്, ടിപ്പററി, ഈസ്റ്റ് ഗോള്‍വേ, സൗത്ത് റോസ്‌കോമണ്‍ എന്നിവിടങ്ങളില്‍ ഇന്ന് പുലര്‍ച്ചെ 2 മണിമുതല്‍ 5 മണി വരെയാണ് റെഡ് … Read more