അഫ്ഗാൻ വനിതാ വോളിബോൾ താരത്തെ താലിബാൻ കൊലപ്പെടുത്തി

അഫ്ഗാന്‍ വനിതാ ദേശീയ വോളിബോള്‍ താരത്തെ താലിബാന്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ദേശീയ ജൂനിയര്‍ ടീമംഗമായ മഹ്ജബിന്‍ ഹക്കിമിയെ ഈ മാസം ആദ്യം താലിബാന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി വെളിപ്പെടുത്തിയത് ഇവരുടെ കോച്ച് ആണ്. സംഭവം പുറത്തുപറയരുതെന്ന് ഹക്കിമിയുടെ കുടുംബത്തെ തീവ്രവാദികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും കോച്ച് പറഞ്ഞു. അഷ്‌റഫ് ഗനി സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്ത് കാബൂള്‍ മുനിസിപ്പാലിറ്റി വോളിബോള്‍ ക്ലബ്ബില്‍ ഹക്കിമി കളിച്ചിരുന്നു. ക്ലബ്ബിന്റെ മികച്ച കളിക്കാരിലൊരാളുമായിരുന്നു അവര്‍. ഏതാനും ദിവസം മുമ്പ് ഇവരുടെ ഫോട്ടോ കഴുത്തറുത്ത നിലില്‍ സോഷ്യല്‍ … Read more

അഫ്‌ഗാനിൽ നിന്നും അഭയാർഥികളുടെ ആദ്യ സംഘം അയർലണ്ടിലെത്തി

അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാന്‍ തീവ്രവാദികള്‍ ഏറ്റെടുത്ത ശേഷം അഫ്ഗാനില്‍ നിന്നുമുള്ള ആദ്യ അഭയാര്‍ത്ഥി സംഘം തിങ്കളാഴ്ച വൈകിട്ട് അയര്‍ലണ്ടിലെത്തി. 10-ല്‍ താഴെ പേര്‍ എത്തിയതായാണ് ദി ഐറിഷ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ പേര്‍ എത്തുമെന്നാണ് കരുതുന്നത്. നിലവില്‍ എത്തിയവര്‍ ഏറെയും European External Action Service-നായി ജോലി ചെയ്ത അഫ്ഗാന്‍ പൗരന്മാരാണെന്നാണ് വിവരം. ഫിനാന്‍സ്, ലോജിസ്റ്റിക്‌സ് ഉദ്യോഗസ്ഥര്‍ പ്രോഗ്രാം ഓഫിസര്‍, സെക്രട്ടറിമാര്‍, ഗാര്‍ഡുമാര്‍, ക്ലീനര്‍മാര്‍ എന്നിവരാണിവര്‍. ഇവരെ Clonea in Co Waterford, Ballaghaderreen … Read more