അയർലണ്ടിലെ rent tax credit-ന് നിങ്ങൾ അർഹരാണോ?

രാജ്യത്ത് 2023 ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ച 500 യൂറോ റെന്റ് ടാക്‌സ് ക്രെഡിറ്റിന് (rent tax credit) അര്‍ഹരായവരില്‍ പകുതി പേര്‍ മാത്രമേ അപേക്ഷ നല്‍കിയിട്ടുള്ളൂവെന്ന് റിപ്പോര്‍ട്ട്. റവന്യൂ വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 4 ലക്ഷം പേരോളം റെന്റ് ടാക്‌സ് ക്രെഡിറ്റ് ലഭിക്കാന്‍ അര്‍ഹരാണ്. എന്നാല്‍ 209,000 പേര്‍ മാത്രമാണ് ഇതിനായി അപേക്ഷ നല്‍കിയിട്ടുള്ളത്. വര്‍ദ്ധിച്ചുവരുന്ന വാടക ചെലവിന് ആശ്വാസം പകരാന്‍ 2022 ഡിസംബര്‍ മുതലാണ് റെന്റ് ടാക്‌സ് ക്രെഡിറ്റ് നല്‍കിത്തുടങ്ങിയത്. ഇന്‍കം ടാക്‌സ് റിട്ടേണ്‍ … Read more

അയർലണ്ടിൽ പുതിയ ടാക്സ് സംവിധാനം വരുന്നു; ലക്ഷ്യം കാർ ഉപയോഗം കുറയ്ക്കുക

അയര്‍ലണ്ടില്‍ കാര്‍ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി പുതിയ ടാക്‌സ് സംവിധാനത്തിന് രൂപം നല്‍കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. ഗാതാഗതമന്ത്രിയും, ഗ്രീന്‍ പാര്‍ട്ടി നേതാവുമായ ഈമണ്‍ റയാനാണ് പുതിയ ടാക്‌സ് സംവിധാനം നടപ്പില്‍ വരുത്താന്‍ ഒരുങ്ങുന്നത്. നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക, അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, പൊതുഗതാഗതം കൂടുതല്‍ സുരക്ഷിതമാക്കുക, കാല്‍നടയാത്ര, സൈക്കിള്‍ യാത്ര എന്നിവ അപകടരഹിതമാക്കുക എന്നിങ്ങനെ ഒരുപിടി ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടുള്ളതാണ് പുതിയ ടാക്‌സ് സംവിധാനം. രാജ്യത്തിന്റെ സീറോ എമിഷന്‍ ലക്ഷ്യം കൈവരിക്കുക എന്ന ലക്ഷ്യത്തിലേയ്ക്കുള്ള ചുവടുവെപ്പുകൂടിയാകും ഇത്. … Read more

2021-ൽ ഐറിഷ് സർക്കാരിന് ലഭിച്ചത് റെക്കോർഡ് ടാക്സ് വരുമാനം; ഏറ്റവും വലിയ നേട്ടം ഇൻകം ടാക്സ് ഇനത്തിൽ

അയര്‍ലണ്ടില്‍ 2021-ല്‍ സര്‍ക്കാരിന് ലഭിച്ച ടാക്‌സ് വരുമാനം 68.4 ബില്യണ്‍ എന്ന റെക്കോര്‍ഡ് തുക. നേരത്തെ പ്രതീക്ഷിച്ചതിലും വമ്പന്‍ നേട്ടമാണ് ടാക്‌സ് പിരിവ് വഴി സര്‍ക്കാരിന് ലഭിച്ചിരിക്കുന്നത്. സമ്പദ് വ്യവസ്ഥ വീണ്ടും കുതിപ്പ് ആരംഭിച്ചതോടെ കോര്‍പ്പറേഷന്‍ ടാക്‌സ്, ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് എന്നിവയിലുണ്ടായ വര്‍ദ്ധനയാണ് കോവിഡ് കാലത്ത് വലിയ പ്രിതസന്ധിയില്ലാതെ പിടിച്ചുനില്‍ക്കാന്‍ സര്‍ക്കാരിന് കരുത്തായത്. അതേസമയം 2021-ലെ സര്‍ക്കാരിന്റെ ചെലവ് 87.5 ബില്യണ്‍ യൂറോ ആണെന്നാണ് കണക്ക്. സര്‍ക്കാര്‍ ഖജനാവില്‍ പോയ വര്‍ഷം 7.4 ബില്യണ്‍ യൂറോയുടെ … Read more