അപ്രതീക്ഷിത സമരം; ലിമറിക്കിൽ സർക്കാർ ബസുകൾ സർവീസ് നിർത്തി

ലിമറിക്കില്‍ Bus Eireann ഡ്രൈവര്‍മാരുടെ അനൗദ്യോഗിക സമരം കാരണം സര്‍വീസുകൾ മുടങ്ങി. അധികജോലിക്കാരായി എത്തിയ ഡ്രൈവര്‍മാര്‍ സമരം ആരംഭിച്ചതോടെയാണ് ഇന്ന് രാവിലെ മുതൽ (ഒക്ടോബര്‍ 2) സര്‍വീസുകള്‍ മുടങ്ങിയത്. ഐറിഷ് സര്‍ക്കാരിന് കീഴിലുള്ള ഒദ്യോഗിക ബസ് സര്‍വീസ് കമ്പനിയാണ് Bus Eireann. അവധിദിനങ്ങള്‍, അസുഖങ്ങള്‍, മറ്റ് കാരണങ്ങള്‍ എന്നിവയാല്‍ സ്ഥിരം ഡ്രൈവര്‍മാര്‍ ലീവ് എടുക്കുമ്പോള്‍ പകരമായി ബസ് ഓടിക്കാന്‍ കമ്പനി 360 അധിക ഡ്രൈവര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ ജോലി സമയം സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ സമരത്തിലേയ്ക്ക് നയിക്കുകയായിരുന്നു. … Read more