15 വർഷത്തെ കാത്തിരിപ്പിന് ശേഷം ഡബ്ലിനിലെ Kishoge ട്രെയിൻ സ്റ്റേഷൻ തുറന്നു

ഡബ്ലിനിലെ Kishoge ട്രെയിന്‍ സ്റ്റേഷന്‍ പണി പൂര്‍ത്തിയാക്കി 15 വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നു. 2009-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ Clonburris-ലെ സ്റ്റേഷന്‍ പലവിധ കാരണങ്ങളാല്‍ ഇക്കാലമത്രയും പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തിരുന്നില്ല. സമീപത്ത് നടക്കുന്ന വീടുകളുടെ നിര്‍മ്മാണമടക്കമാണ് വൈകാന്‍ കാരണമായത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇന്നലെ മുതല്‍ പുതിയ സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. ശനി, ഞായര്‍ ഒഴികെയുള്ള ആഴ്ചകളില്‍ 96 ട്രെയിനുകള്‍ക്ക് Kishoge സ്റ്റേഷനില്‍ സ്‌റ്റോപ്പുകളുണ്ടാകും. ശനിയാഴ്ച 36 ട്രെയിനുകളിലും, ഞായറാഴ്ച 15 ട്രെയിനുകളിലും ഇവിടെ നിന്നും യാത്ര ചെയ്യാം. Portlaoise – … Read more

അയർലണ്ടിലെ പൊതുഗതാത സംവിധാനങ്ങളിൽ ടിക്കറ്റ് നിരക്ക് വർദ്ധിക്കും

അയര്‍ലണ്ടിലെ വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ നിരക്ക് ഈ വര്‍ഷം വര്‍ദ്ധിപ്പിക്കുമെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (NTA). അതേസമയം ഡബ്ലിനില്‍ ഉടനീളം 2 യൂറോയ്ക്ക് യാത്ര ചെയ്യാവുന്ന TFI- 90 minute പദ്ധതി അതുപോലെ നിലനിര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചു. കാവന്‍- ഡബ്ലിന്‍ ബസ് സര്‍വീസില്‍ ടിക്കറ്റ് നിരക്ക് 21% ആണ് വര്‍ദ്ധിക്കുക. ഇതോടെ ടിക്കറ്റ് വില 9.45 യൂറോയില്‍ നിന്നും 11.40 യൂറോ ആയി ഉയരും. Ratoath-Ashbourne ബസ് സര്‍വീസില്‍ ടിക്കറ്റ് നിരക്ക് 30% വര്‍ദ്ധിച്ച് 1.54 യൂറോയില്‍ … Read more