ജനുവരി 1 മുതൽ അയർലണ്ടിലെ എല്ലാ വീടുകളിലും ബ്രൗൺ വേസ്റ്റ് ബിൻ നിർബന്ധം

ജനുവരി 1 മുതല്‍ അയര്‍ലണ്ടിലെ എല്ലാ വീടുകളിലും ബ്രൗണ്‍ നിറത്തിലുള്ള വേസ്റ്റ് ബിന്‍ നിര്‍ബന്ധം. ഭക്ഷണം, ഗാര്‍ഡന്‍ മാലിന്യങ്ങള്‍ എന്നിവ ഈ വേസ്റ്റ് ബിന്നുകളിലാണ് നിക്ഷേപിക്കേണ്ടത്. ഇത് എടുക്കുന്നതിനായി അതാത് വേസ്റ്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്ക് അധിക തുകയും നല്‍കേണ്ടിവരും.

നിലവില്‍ രാജ്യത്തെ 68% വീടുകളില്‍ ബ്രൗണ്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് 4 ലക്ഷം വീടുകളിലേയ്ക്ക് കൂടി പുതുവര്‍ഷത്തോടെ വ്യാപിപ്പിക്കുകയാണ്. ഇവയില്‍ മിക്കതും ഉള്‍പ്രദേശങ്ങളിലെ വീടുകളാണ്.

മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെ മാസത്തില്‍ ഒരു തവണ വീതമെങ്കിലും ഈ വേസ്റ്റ് എടുക്കണമെന്നും ചട്ടമുണ്ട്.

നിലവില്‍ പല വീടുകളിലും ഗ്രീന്‍ അല്ലെങ്കില്‍ ബ്ലാക്ക് ബിന്നുകളിലായാണ് ഭക്ഷണമാലിന്യങ്ങള്‍ സൂക്ഷിക്കുന്നത്. ഇക്കാരണത്താല്‍ ഇവ വേര്‍തിരിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. ഇതിന് പരിഹാരമാണ് ബ്രൗണ്‍ ബിന്‍.

Share this news

Leave a Reply

%d bloggers like this: