അസുഖം ബാധിച്ചാൽ ഇനി ശമ്പളത്തോടെ അഞ്ച് ദിവസം അവധി; പ്രഖ്യാപനവുമായി ഐറിഷ് സർക്കാർ

അയര്‍ലണ്ടില്‍ ശമ്പളത്തോടു കൂടിയുള്ള അസുഖ ബാധിത അവധി (സിക്ക് ലീവ്) 2024 ജനുവരി 1 മുതല്‍ അഞ്ച് ദിവസമായി വര്‍ദ്ധിപ്പിക്കുമെന്ന് സര്‍ക്കാര്‍. നിലവില്‍ മൂന്ന് ദിവസമാണ് സിക്ക് ലീവ് നല്‍കപ്പെടുന്നത്. 2026-ഓടെ സിക്ക് ലീവ് 10 ദിവസമാക്കി വര്‍ദ്ധിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് തീരുമാനം. അസുഖമോ, പരിക്കോ കാരണം ജോലിക്ക് എത്താന്‍ സാധിക്കാതെ വന്നാല്‍ വര്‍ഷത്തില്‍ അഞ്ച് ദിവസത്തേയ്ക്ക് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ ജനുവരി 1 മുതല്‍ തൊഴിലുടമകള്‍ ബാധ്യസ്ഥരാണ്. വരുമാനത്തിന്റെ 70% ആണ് സിക്ക് ലീവ് … Read more

അയർലണ്ടിലെ കലാപ്രവർത്തകർക്ക് ആഴ്ചയിൽ 325 യൂറോ വീതം ധനസഹായം; പദ്ധതി പ്രഖ്യാപിച്ച് സർക്കാർ

കോവിഡ് കാരണം വമ്പന്‍ തിരിച്ചടി നേരിട്ട അയര്‍ലണ്ടിലെ കാലാപ്രവര്‍ത്തകര്‍ക്ക് സഹായഹസ്തവുമായി സര്‍ക്കാര്‍. ഏപ്രില്‍ 12 മുതല്‍ കലാപ്രവര്‍ത്തകരില്‍ നിന്നും സര്‍ക്കാര്‍ സഹായത്തിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങും. അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 2,000 പേര്‍ക്ക് ആഴ്ചയില്‍ 325 യൂറോ വീതം സഹായം ലഭിക്കുന്ന തരത്തിലാണ് പദ്ധതി. തുക മാസം പ്രതിയാണ് ലഭിക്കുക. ഐറിഷ് സമൂഹത്തില്‍ കലയ്ക്കുള്ള പ്രാധാന്യം അംഗീകരിച്ചുകൊണ്ടാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് പറഞ്ഞു. രാജ്യത്തെ ധാരാളം കാലപ്രവര്‍ത്തകര്‍ സാമ്പത്തികമായി കഷ്ടപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പദ്ധതി … Read more