അസുഖം ബാധിച്ചാൽ ഇനി ശമ്പളത്തോടെ അഞ്ച് ദിവസം അവധി; പ്രഖ്യാപനവുമായി ഐറിഷ് സർക്കാർ

അയര്‍ലണ്ടില്‍ ശമ്പളത്തോടു കൂടിയുള്ള അസുഖ ബാധിത അവധി (സിക്ക് ലീവ്) 2024 ജനുവരി 1 മുതല്‍ അഞ്ച് ദിവസമായി വര്‍ദ്ധിപ്പിക്കുമെന്ന് സര്‍ക്കാര്‍. നിലവില്‍ മൂന്ന് ദിവസമാണ് സിക്ക് ലീവ് നല്‍കപ്പെടുന്നത്.

2026-ഓടെ സിക്ക് ലീവ് 10 ദിവസമാക്കി വര്‍ദ്ധിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് തീരുമാനം. അസുഖമോ, പരിക്കോ കാരണം ജോലിക്ക് എത്താന്‍ സാധിക്കാതെ വന്നാല്‍ വര്‍ഷത്തില്‍ അഞ്ച് ദിവസത്തേയ്ക്ക് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ ജനുവരി 1 മുതല്‍ തൊഴിലുടമകള്‍ ബാധ്യസ്ഥരാണ്.

വരുമാനത്തിന്റെ 70% ആണ് സിക്ക് ലീവ് ദിവസങ്ങളില്‍ ശമ്പളമായി ലഭിക്കുക. ഇത്തരത്തില്‍ 110 യൂറോ വരെ ലഭിക്കും. ചെറിയ വരുമാനത്തിന് ജോലി ചെയ്യുന്ന സാധാരണക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാണ് പുതിയ തീരുമാനം.

അതേസമയം നിലവില്‍ ഇതിലും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന സിക്ക് ലീവ് പദ്ധതികള്‍ അതേപോലെ തുടരും.

Share this news

Leave a Reply

%d bloggers like this: