ഡബ്ലിനിലെ Grand Canal Greenway-യില്‍ വാഹനങ്ങള്‍ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് ഗാര്‍ഡ വീടുകയറി നടത്തിയ പരിശോധനയില്‍ രണ്ട് കൗമാരക്കാര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച വെസ്റ്റ് ഡബ്ലിനിലെ Ballyfermot, Lucan, Clondalkin, Kilmainham എന്നീ പ്രദേശങ്ങളിലുള്ള പത്ത് വീടുകളാണ് ഗാര്‍ഡ പരിശോധിച്ചത്.
കാല്‍നടയാത്രക്കാര്‍, എക്‌സര്‍സൈസ് ചെയ്യുന്നവര്‍, സൈക്കിള്‍- ഇ-സ്‌കൂട്ടര്‍ യാത്രക്കാര്‍ എന്നിവരെല്ലാം സ്ഥിരമായി ഉപയോഗിക്കുന്ന വഴിയാണ് Grand Canal Greenway.
പരിശോധനയില്‍ കവര്‍ച്ചയ്ക്ക് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന രണ്ട് ഇ-സ്‌കൂട്ടറുകള്‍, മോഷ്ടിക്കപ്പെട്ട രണ്ട് ഇ-ബൈക്കുകള്‍, സീരിയില്‍ നമ്പര്‍ പറിച്ചുകളഞ്ഞ മൂന്ന് ഇലക്ട്രിക് ബൈക്ക് ബാറ്ററികള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മോഷ്ടിക്കപ്പെട്ടതെന്ന് സംശയിക്കുന്ന ബാങ്ക് കാര്‍ഡ് എന്നിവ ഗാര്‍ഡ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട അറസ്റ്റിലായ കൗമാരക്കാരെ ചോദ്യം ചെയ്തുവരികയാണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments