ഡബ്ലിനില്‍ നടന്ന ആക്രമണത്തില്‍ രണ്ട് പോളണ്ട് പൗരന്മാര്‍ക്ക് പരിക്ക്. ശനിയാഴ്ച വൈകിട്ട് 4.15-ഓടെ Killarney Court housing complex-ല്‍ വച്ചാണ് സംഭവം. ഡബ്ലിനിലെ നോര്‍ത്ത് ഇന്നര്‍ സിറ്റിയിലുള്ള ഈ പ്രദേശത്തുകൂടി നടക്കുകയായിരുന്ന ഇരുവരെയും Black E-Bike എന്നറിയപ്പെടുന്ന ഒരു കുപ്രസിദ്ധ ക്രിമിനല്‍ സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
രക്ഷയ്ക്കായി കോംപ്ലക്‌സ് കെട്ടിടത്തിലേയ്ക്ക് ഓടിയ ചെറുപ്പക്കാരെ വിവരമറിഞ്ഞെത്തിയ ഗാര്‍ഡയാണ് രക്ഷിച്ചത്. സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തിയ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ചെറുപ്പക്കാരെ മാറ്റര്‍ ഹോസ്പിറ്റലിലെത്തിച്ച് ചികിത്സ നല്‍കിയതായും, പരിക്കുകള്‍ ജീവന് ഭീഷണിയുള്ളതല്ലെന്നും ഗാര്‍ഡ അറിയിച്ചു.
പ്രദേശത്തെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുമ്പ് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തങ്ങള്‍ വളരെ ഭയപ്പെട്ടാണ് ഇവിടെ കഴിയുന്നതെന്നും, സുരക്ഷാ നിരീക്ഷണം ശക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments